ACS Technology

News

കീപാഡ് ഫോണുകളുടെ മൊഞ്ചൊന്നും പൊയ്‌പ്പോകില്ല; കീപാഡ് ഫോണുകളുമായി നോക്കിയ 

Lifestyle

സ്മർട് ഫോണുകളുടെ കാലമാണെങ്കിലും കീപാഡ് ഫോണുകൾക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഉപയോഗിക്കാനുള്ള സൗകര്യവും ഏറെ നാൾ തകരാറുകളില്ലാതെ നിലനിൽക്കുമെന്ന പ്രത്യേകതയും തന്നെയാണ് ഇത്തരം ഫോണുകൾ വിപണിയിൽ സജീവമാകുന്നത്. 

നോക്കിയ 8000 4ജി, നോക്കിയ 6300 4ജി എന്നീ ഫീച്ചർ ഫോണുകളുമായി വീണ്ടും നോക്കിയ.  രണ്ട് ഫോണുകളും കീപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവയാണ്. രണ്ട് സിം ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 4ജിബി സ്‌റ്റോറേജാണ് ഇരു ഫോണുകൾക്കുമുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർധിപ്പിക്കാൻ സാധിക്കും. 

നോക്കിയ 800 4ജിയുടെ പ്രത്യേകതകൾ

നോക്കിയ 4ജിക്ക് 2 എംപി റെയർ ക്യാമറയാണുള്ളത്. 2.8 ഇഞ്ച് ക്യൂവിജിഎ ഡിസ്‌പ്ലേയാണ് ഉള്ളത്. കീപാഡ് ബട്ടണാണ് ഈ ഫോണിൽ ഉള്ളത്. നോക്കിയ 8000 4ജിക്ക് ഇന്ത്യൻ രൂപയിൽ 6900 രൂപയാണ് വില വരിക. നോക്കിയ 8000 4ജി ഓണിക്‌സ് ബ്ലാക്ക്, ഓപ്പൽ വൈറ്റ് ബ്ലൂ, ഗോൾഡ് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. 

നോക്കിയ 6300 4ജിയുടെ പ്രത്യേകതകൾ

6300 4ജിക്ക് വിജിഎ ക്യാമറയാണുള്ളത്. 2.8 ഇഞ്ച് ക്യൂവിജിഎ ഡിസ്‌പ്ലേയാണ് നോക്കിയ ഈ മോഡലിന് നൽകിയിരിക്കുന്നത്. ഇതിന്റെ വില 4300 രൂപയാണ്. നോക്കിയ 6300 4ജി ഗ്രീൻ, ചാർക്കോൾ, വൈറ്റ് എന്നീ നിറങ്ങളിലായിരിക്കും ലഭ്യമാകുക. 

രണ്ട് ഫോണുകളും എപ്പോൾ വിപണയിലെത്തുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. 

English Summary : nokia keypad phones



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter