ACS Technology

News

ഒമിക്രോൺ; കൊറിയയിൽ ഉള്ളിക്കൃഷിപ്പാടത്ത് ജോലി ഉറപ്പായ മലയാളികളുടെ യാത്ര ഭീഷണിയിൽ

Latest

ദക്ഷിണ കൊറിയയിൽ ഉള്ളിക്കൃഷിപ്പാടത്ത് ജോലി ലഭിച്ച 100 മലയാളികളുടെ യാത്ര ഒമിക്രോൺ ഭീതി മൂലം വൈകിയേക്കും. യോഗ്യരായി കണ്ടെത്തിയ 300ൽ 100 പേരുടെ നിയമന നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവർ ഡിസംബറിൽ യാത്ര പുറപ്പെടേണ്ടതായിരുന്നു. പുതിയ പശ്ചാത്തലത്തിൽ യാത്ര വൈകിയേക്കുമെന്ന് ഒഡെപെക് അധികൃതർ പറഞ്ഞു. 

ഒഡെപെക്കിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് രണ്ട് തവണയായി 670 ഉം എറണാകുളത്ത് 800 ഉം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഇവരിൽ 150 പേ‌ർ പാസ്‌പോർട്ടില്ലാത്തതിനാലും 40ന് മുകളിൽ പ്രായമായതിനാലും അയോഗ്യരായി. യോഗ്യരായ 300 പേരുടെ പട്ടിക ഒഡെപെക് കൊറിയൻ അധികൃതർക്ക് കൈമാറി. ഇവരിൽ നിന്ന് 100 പേർക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കുമെന്നാണ് കൊറിയൻ ചേംബർ ഒഫ് കൊമേഴ്‌സിൽ നിന്ന് മറുപടി ലഭിച്ചത്. ദക്ഷിണ കൊറിയയിലെ സിനാൻ, മുവാൻ ദ്വീപുകളിലെ കൃഷിയിടങ്ങളിൽ 1,000 പേർക്കാണ് തൊഴിലവസരം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മലേഷ്യ, സിംഗപ്പൂർ എയർലൈൻസുകൾ വഴിയാണ് യാത്ര.

English Summary : omicron journey of malayalees who have secured jobs in onion farms in korea may be delayed



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter