ACS Technology

News

വിനോദ സഞ്ചാരികളെ കാത്ത് ഊട്ടി

Lifestyle

ഊട്ടിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയാണ് വീണ്ടും വിനോദസഞ്ചാരികൾക്കായി ഊട്ടിയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.  എന്നാൽ, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കിൽ യാത്രക്കാർക്ക് ഇ-പാസും, ആർ.ടി.പി.സി.ആർ.നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമായും കരുതിയിരിക്കണം.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഊട്ടിയിലേക്ക് എത്തുന്നത് കൊവിഡ് വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ഭരണകൂടം നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കൂടാതെ നീലഗിരി സ്വദേശികൾ പുറത്ത് പോയി വരുമ്പോഴും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

 

 

English Summary : ootty opened for tourists



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter