ACS Technology

News

'എം.എൽ.എ തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ, അങ്ങനിപ്പം വേണ്ട'; മൂരിയെന്ന് വിളിച്ചയാൾക്ക് പി.വി. അൻവറിന്റെ മറുപടി 

Social Media

ഫേസ്ബുക്ക് പോസ്റ്റിൽ മൂരിയെന്ന് പരിഹസിച്ച് കമന്റിട്ടയാൾക്ക് പി.വി. അൻവർ എം.എൽ.എയുടെ രസകരമായ മറുപടി . മഴയത്ത് കുട പിടിച്ച് പാർലമെന്റിലെത്തി മാധ്യമങ്ങളെ കണ്ട മോദിയുടെ ചിത്രത്തെ പരിഹസിച്ചു കൊണ്ട് പി.വി.അൻവർ എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് കീഴിലായിരുന്നു അൻസാരി എന്ന യുവാവ് മൂരി പരാമർശവുമായി എത്തിയത്.കണ്ണട വച്ച് ഒരു കഴുതയുടെ ചിത്രത്തോടൊപ്പമായിരുന്നു അൻവറിന്റെ കുറിപ്പ്.

'മോദി ഒറ്റയ്ക്ക് കുടപിടിക്കുന്നത് മാത്രം കാണുന്ന..ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത് മാത്രം കാണാത്ത..പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്,' എന്നായിരുന്നു അൻവറിന്റെ പോസ്റ്റ്.


'മൂരി അൻവറിന് നല്ല മാച്ചാണ് ഇത്' എന്നായിരുന്നു ചിത്രത്തിന്റെ കീഴെ അൻസാരി മുതുവല്ലൂരിന്റെ കമന്റ്.

'കള്ളാ എം.എൽ.എ. തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ! അങ്ങനിപ്പം സുഖിക്കണ്ട', എന്നാണ് അൻവർ മറുപടി നൽകിയത്.

മഴയത്ത് സ്വയം കുട പിടിച്ച് പാർലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവർ മോദിയെ പുകഴ്ത്തിയും രംഗത്ത് വന്നിരുന്നു. പ്രിയദർശനെ ട്രോളിയ അൻവറിന്റെ പോസ്റ്റിന് താഴെ ചേരിതിരിഞ്ഞ് അനുയായികളും എതിരാളികളും കമന്റ് യുദ്ധം നടത്തുകയാണ്.
'പ്രിയപ്പെട്ട കഴുത' എന്നാണ് പി.വി.അൻവർ കഴുതയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ


'നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ഞാൻ അഭിനന്ദിക്കുന്നു' എന്നായിരുന്നു പ്രിയദർശൻ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയത്. എന്നാൽ പ്രിയദർശന്റെ പോസ്റ്റിന് കീഴിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രോൾ രൂപത്തിലാണ് മിക്ക കമന്റുകളും.ഇതിനിടയിലാണ് പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ വരവ്. അൻവറിന്റെ പോസ്റ്റിന് താഴെ പ്രിയദർശന്റെ ചിത്രവും ചിലർ കമന്റ് ബോക്‌സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. 
പ്രിയദർശനെ പരോക്ഷമായി പരിഹസിക്കുന്ന മറ്റൊരു പോസ്റ്റും അൻവർ എം.എൽ.എ. യുടെ വകയായി ഉണ്ട്. കുടപിടിച്ച് നടന്നു പോകുന്ന തന്റെ ഒരു ചിത്രം തന്നെയാണ് അതിൽ.

'ട്രെന്റിനൊപ്പം. ഒറ്റയ്ക്ക് കുട പിടിച്ച് പോകുന്ന ലാളിത്യത്തിന്റെ നിറകുടമായ പി.വി. അൻവർ എന്ന ഞാൻ,' എന്നാണ് അൻവർ ചിത്രത്തിനൊപ്പം എഫ്ബിയിൽ നൽകിയിരിക്കുന്ന കുറിപ്പ്.


 

English Summary : P V Anwar MLA's fb troll on Priyadarsan's Modi comment receives widespread response , both funny and intimidating



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter