
അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കുമെന്ന് പത്മജ വേണുഗോപാൽ. ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ 4 ദിവസമായി ചോദ്യം ചെയ്യുകയാണ് എന്നിട്ടും ഇ ഡിക്ക് ഒരു കൃത്രിമവും കാണാൻ കഴിയുന്നില്ലെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുൽഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് പത്മജയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ED ക്ക് ലഭിക്കും.. ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ 4ദിവസം ആയി ചോദ്യം ചെയ്തിട്ടും ED ക്ക് ഒരു കൃത്രിമവും കാണാൻ കഴിയുന്നില്ല.. 5ആം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുന്നു.. രാഹുൽ ഗാന്ധിയെ ED ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല..
നാഷണൽ ഹെറാൾഡ് എന്ന കോൺഗ്രസിന്റെ ജിഹ്വ ആയ മുഖപത്രം സാമ്പത്തികമായി തകർച്ചയെ നേരിട്ടപ്പോൾ അതിന്റ തുടർ നടത്തിപ്പ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു... കോൺഗ്രസുകാർക്ക് ആർക്കും ഇതിൽ പരാതിയില്ല, പരാതിക്കാരൻ BJP ക്കാരൻ ആയ സുബ്രമണ്യം സ്വാമി... സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി 'നോട്ട് ഫോർ പ്രോഫിറ്റ് ' (Not for Profit )വിഭാഗം ആയ കമ്പനി ആണ്... അതായത് ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭം എടുക്കാൻ കഴിയില്ല, ഇവർക്ക് ഇത് വിൽക്കാനും കഴിയില്ല എന്നതാണ് നിയമം...ചുരുക്കി പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു.. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി ചില സാങ്കേതിക നിയമ പ്രശ്നങ്ങളുടെ പേരിൽ മാത്രം ആണ്...
ആ പരാതിയിൽ കഴമ്പില്ല എന്നു കണ്ട് 2016 ൽ ED സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകി... ഇപ്പോൾ വീണ്ടും ഈ കേസ് കോൺഗ്രസിനെ തകർക്കാൻ മോദി ഗവൺമെന്റ് ആയുധമാക്കുന്നു... കാരണം മോദിയുടെ ദുർഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നരേന്ദ്ര മോദിയും ബിജെപി യും ഭയപ്പെടുന്നു.... സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഉള്ള നരേന്ദ്രമോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നേരിടും...
English Summary : padmaja venugopal against ed questioning rahul gandhi
Tags : padmaja venugopal rahul gandhi ed