ACS Technology

News

ചോറിനൊപ്പം മുരിങ്ങയിലയും പപ്പായയും കൊണ്ട് തോരൻ; രുചികരമായി തയാറാക്കാം

Lifestyle

പപ്പായയും മുരിങ്ങയിലയും ചേർത്ത് രുചികരമായ തോരൻ തയാറാക്കാം.

ചേരുവകൾ
പപ്പായ തൊലിയും കുരുവും കളഞ്ഞ് ഗ്രേറ്റ് ചെയ്തത് - 2 കപ്പ്
മുരിങ്ങയില കഴുകി ഉതിർത്ത് എടുത്തത് -4 കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞൾപൊടി - 3/4 ടീസ്പൂൺ
തേങ്ങ ചിരവിയത് - 2 കപ്പ്
മുളകുപൊടി - 1 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
വെളുത്തുള്ളി - 3 അല്ലി (തൊലി കളഞ്ഞത്)
എണ്ണ - 2 ടീസ്പൂൺ
കടുക്, ഉഴുന്ന് - 1/4 ടീസ്പൂൺ വീതം
ഉണക്കമുളക് - 2 എണ്ണം (രണ്ടായി മുറിച്ചത്)

തയാറാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഉണക്കമുളക്, കടുക്, ഉഴുന്ന് എന്നിവയിട്ട് കടുക് പൊട്ടുമ്പോൾ പപ്പായയും മുരിങ്ങയിലയും ഉപ്പും മഞ്ഞളും ചേർക്കുക. വെള്ളം അൽപം വീതം ചേർത്ത് ഇവ വേവിക്കുക. ഈ നേരം കൊണ്ട് തേങ്ങയും മുളകുപൊടിയും ജീരകവും വെളുത്തുള്ളിയും നന്നായി ചതച്ചെടുക്കുക. കഷ്ണം നന്നായി വെന്ത് കഴിഞ്ഞാൽ ഈ അരപ്പിട്ട് നന്നായി ഇളക്കി വാങ്ങിവെക്കുക. രുചികരമായ മുരിങ്ങയില-പപ്പായ തോരൻ ചോറിനൊപ്പം വിളമ്പാം.

English Summary : papaya muringayila thoran recipe



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter