ACS Technology

News

മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തി; അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ

Latest

പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസും. ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൊറോക്കോ രഹാസ്യാന്വേഷണ ഏജൻസി ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയതായാണ് ആരോപണം.

പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയപാർട്ട് എന്ന ഓൺലൈൻ ഇൻവെസറ്റിഗേറ്റീവ് ജേർണലിലെ രണ്ട് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ലെ മൊണ്ടെ, എ എഫ്പി തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരും ചാരവൃത്തിക്ക് ഇരയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെഗസസ് വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച ആദ്യ രാജ്യമാണ് ഫ്രാൻസ്.

 

 

English Summary : pegasus scandal french prosecutors open probe into spying on media



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter