ACS Technology

News

അമേരിക്കയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ ഉടൻ ലഭ്യമാക്കുമെന്ന് ഫൈസർ 

Latest

അമേരിക്കയിൽ കുട്ടികൾക്കുള്ള വാക്‌സിൻ ഉടൻ ലഭ്യമാക്കാൻ ഫൈസർ. അഞ്ചു മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഒക്ടോബർ അവസാനത്തോടെ അമേരിക്കയിൽ ലഭ്യമാക്കുമെന്നാണ് ഫൈസർ അറിയിച്ചിരിക്കുന്നത്. അമേരിക്കയിൽ പുതിയ കോവിഡ് രോഗികളിൽ ഡെൽറ്റ വകഭേദം കൂടുതലായി കാണുന്നതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളിൽ വാക്സിൻ നൽകാനുള്ള തീരുമാനമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് അമേരിക്കയിൽ കോവിഡ് വാക്സിൻ നൽകുന്നുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനു മുൻപ് സുരക്ഷയും ഡോസും സംബന്ധിച്ച പഠനത്തിലാണ് ഫൈസർ. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് കോവിഡ് കൂടുതൽ ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നില്ലെന്നാണ് പഠനങ്ങൾ.


 

English Summary : pfizers covid vaccine for 5 11 age group likely to be available in us



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter