ACS Technology

News

മണിരത്‌നത്തിന്റെ 'പൊന്നിയൻ സെൽവൻ'; പോസ്റ്റർ പങ്കുവച്ച് ഐശ്വര്യ റായ്

Entertainment

മണിരത്‌നം ചിത്രം 'പൊന്നിയൻ സെൽവൻ' എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഐശ്വര്യ റായ്‌യാണ് പോസ്റ്റർ പങ്കുവച്ചത്. 2018 ന് ശേഷം ഐശ്വര്യ റായ് വെളളിത്തിരയിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വൻ മുതൽമുടക്കിൽ ചിത്രീകരിക്കുന്ന പൊന്നിയൻ സെൽവൻ രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്.

വിക്രം, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും തായ്‌ലൻഡിലും
ഹൈദരാബാദിലുമായി ചിത്രീകരിച്ചു കഴിഞ്ഞു. ബാക്കി ഭാഗം കഴിഞ്ഞയാഴ്ച പുതുച്ചേരിയിൽ തുടങ്ങിയതായാണ് റിപ്പോർട്ട്.

English Summary : ponniyin selvan first look poster out



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter