ACS Technology

News

പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ എങ്ങനെ പരിഹരിക്കാം

Lifestyle

ശാരീരികവും മാനസികവുമായ പലവിധ മാറ്റങ്ങൾക്ക് സ്ത്രീശരീരം വിധേയമാകുന്ന ഘട്ടമാണ് ഗർഭകാലം. പ്രസവശേഷം ചില സ്ത്രീകളിൽ മുടികൊഴിച്ചിൽ അധികമായി അനുഭവപ്പെടാറുണ്ട്. പ്രസവത്തിന് ശേഷം 1-3 മാസത്തിനുള്ളിലാണ്  സ്ത്രീകൾക്ക് മുടി കൊഴിച്ചിൽ കൂടുതലായി അനുഭവപ്പെടാറുള്ളത്.ശരീരം ഉൽപാദിപ്പിക്കുന്ന ഈസ്ട്രജന്റെ അളവിൽ കുറവുണ്ടാവുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

കൂടാതെ, ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നത് നിർത്തുന്നത്, ചാപിള്ളയുടെ പ്രസവം എന്നിവ ഉണ്ടാകുമ്പോൾ, ഹോർമോണുകളിലെ, പ്രത്യേകിച്ച് ഈസ്ട്രജന്റെ പ്രവാഹം മൂലം മുടി കൊഴിച്ചിൽ അനുഭവപ്പെടാം.  ശരീരത്തിലെ ഈസ്ട്രജൻ ഹോർമോൺ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുന്ന ഏത് സംഭവവും മുടി കൊഴിച്ചിലിന് കാരണമാകും.

മുടി കൊഴിച്ചിൽ പരിഹരിക്കാം

  • പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ സമീകൃത ഭക്ഷണം കഴിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
  • മുടിയുടെ ഉള്ള് കുറയുന്ന പ്രശ്‌നമാണെങ്കിൽ ഡോക്ടറെ കണ്ട്  പ്രീനെറ്റൽ വിറ്റാമിനുകൾ കഴിക്കാവുന്നതാണ്.
  • മുടി കെട്ടിവയക്കുന്ന രീതിയും പരിപാലിക്കുന്ന രീതിയുമൊക്കെ അനുസരിച്ച് മുടികൊഴിച്ചിൽ ഉണ്ടാകാം. നന്നായി പരിപാലിച്ചാൽ മുടികൊഴിച്ചിൽ കുറവായിരിക്കും.  ഉദാഹരണത്തിന്, ഇറുകിയ പിന്നിക്കെട്ട്, ബണ്ണുകൾ, പോണിടെയിലുകൾ എന്നിവ നിങ്ങളുടെ തലമുടി പൊട്ടുന്നതിന് കാരണമായേക്കാം. മുടി ചീകുമ്പോൾ വലിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകാൻ ശ്രമിക്കുക.
  • മുടിക്ക് ദോഷം ചെയ്യുന്ന തരത്തിലുള്ള ഹെയർ ഡ്രൈയറിന്റെ ഉപയോഗം കുറയ്ക്കുക. മാനസിക സന്തോഷം എപ്പോഴും ഉറപ്പുവരുത്തുക. പ്രസവാനന്തരം പല സ്ത്രീകളിലുമുണ്ടാകുന്ന ഡിപ്രഷൻ മുടി കൊഴിച്ചിലിന് കാരണമാകാം.

 

 

English Summary : postpartum hair loss



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter