'ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്'; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്

  1. Home
  2. Trending

'ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്'; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്

'ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്'; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്


Trending

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ നടി സായ് പല്ലവിക്ക് നേരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്.

കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന പരാമര്‍ശത്തോടനുബന്ധിച്ചുണ്ടായ വിവാദത്തിലെ സായ് പല്ലവിയുടെ വിശദീകരണ വീഡിയോ പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നുമാണ് വിശദീകരണത്തില്‍ സായ് പല്ലവി പറഞ്ഞത്.

താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ഒരു വീഡിയോ ശകലം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സായ് പല്ലവി പറഞ്ഞിരുന്നു.

English Summary : Prakash Raj backs Sai Pallavi In cyber attacks