
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യുഎഇ സന്ദർശിക്കും കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 26ന് ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിൽ എത്തുക. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങും. 26 മുതൽ 28 വരെയാണു ജി 7 ഉച്ചകോടി.
യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. അതോടൊപ്പം പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചതിന് പിന്നാലെയാണ് സന്ദർശനം. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി മോദി ഒടുവിൽ യുഎഇ സന്ദർശിച്ചത്.
English Summary : prime minister narendra modi to visit uae on june 28
Tags : prime minister narendra modi uae