ACS Technology

News

പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല; പരസ്യമായി മാപ്പു പറയാതെ സിദ്ദുവിനെ നേരിട്ട് കാണില്ലെന്ന് അമരീന്ദർ സിങ്

Politics

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവ്ജ്യോദ് സിങ് സിദ്ദുവിനെ നിയമച്ചിട്ടും പഞ്ചാബ് കോൺഗ്രസ്സിൽ പ്രതിസന്ധിക്ക് അയവില്ല. പുതിയ അധ്യക്ഷനായി നിയമിതനായ സിദ്ദു പരസ്യമായി മാപ്പുപറയാതെ മുഖ്യമന്ത്രി അമരീന്ദർ സിങ് കൂടിക്കാഴ്ചയ്ക്ക് തയ്യാറില്ലെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രൽ അറിയിച്ചു. ''നവ്ജ്യോദ് സിങ് സിദ്ദു മുഖ്യമന്ത്രി അമരീന്ദറിനെ കാണാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നത് പൂർണമായും തെറ്റാണ്. അതിന് സമയം ചോദിച്ചിട്ടില്ല. നിലപാടിൽ മാറ്റം വരുത്താനും തീരുമാനിച്ചിട്ടില്ല. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയോ മാപ്പു പറയുകയോ ചെയ്യാതെ മുഖ്യമന്ത്രി സിദ്ദുവിനെ കാണില്ല''- രവീൻ തുക്രൽ ട്വീറ്റ് ചെയ്തു.

നേരത്തെ പഞ്ചാബ് മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരിലൊരാളായ ബ്രഹെം മൊഹിന്ദ്ര, പുതിയ കോൺഗ്രസ് മേധാവിയായി നവ്ജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുമായി നിലവിലുളള പ്രശ്നം പരിഹരിക്കാതെ നേരിൽ കാണുന്ന പ്രശ്നമുദിക്കുന്നില്ലെന്നും അദ്ദേഹം നിലപാടെടുത്തു.

സിദ്ദുവിനെ പ്രസിഡന്റായി നിയമിച്ച നടപടി സ്വാഗതാർഹമാണെന്നായിരുന്നു മന്ത്രിയുടെ മുൻ പ്രതികരണം. ''എന്നിരുന്നാലും മുഖ്യമന്ത്രിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും വരെ അദ്ദേഹത്തെ കാണുകയില്ല''- മൊഹിന്ദ്ര പറഞ്ഞു. അമരീന്ദർ സിങ്ങും സിദ്ദുവും തമ്മിലുള്ള നീണ്ട കാലത്തെ അധികാര വടംവലിക്കു ശേഷമാണ് കേന്ദ്ര കോൺഗ്രസ് നേതൃത്വം ഇടപെട്ട് സിദ്ദുവിനെ പഞ്ചാബ് പാർട്ടി പ്രസിഡന്റാക്കിയത്.

English Summary : punjab congress crisis amarinder singh will not meet navjot sidhu without public apology



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter