ACS Technology

News

നീണ്ട കാത്തിരിപ്പിനൊടുവിൽ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും

Latest

പാലക്കാട് നെന്മാറയിലെ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയിൽ പത്തുകൊല്ലം സജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്‌മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിത മൊഴി നൽകിയത്.

കാണാതായ റഹ്‌മാനെ വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്‌മാനൊപ്പം സജിതയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. എന്നാൽ സംശയം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പൊലീസ് നിലപാട്.

English Summary : rahman and sajitha will get married today



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter