ACS Technology

News

'രാമറാവു ഓൺ ഡ്യൂട്ടി'; രവി തേജയുടെ നായികയായി രജീഷ വിജയൻ

Entertainment

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജീഷ വിജയൻ. രവി തേജ നായകനാകുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലാണ് രജീഷ അഭിനയിക്കുക. ശരത് മന്ദവനയാണ് ചിത്രത്തിന്റെ സംവിധായകൻ. ഖൊ ഖൊ എന്ന ചിത്രമാണ് മലയാളത്തിൽ അടുത്തിടെ രജീഷ അഭിനയിച്ച ചിത്രം. ധനുഷിന്റെ നായികയായി കർണനിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ആസിഫ് അലി നായകനാകുന്ന ജിബു ജേക്കബ് ചിത്രം 'എല്ലാം ശരിയാകും, ഫഹദിനൊപ്പം മലയൻകുഞ്ഞ്, കാർത്തി നായകനാകുന്ന സർദാർ എന്നീ ചിത്രങ്ങളിലും രജീഷയാണ് നായിക.

English Summary : rajisha vijayan telugu debut ravi teja movie ramrao on duty



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter