ACS Technology

News

സിനിമയിലേക്ക് വരാൻ കാരണമായ സുഹൃത്തിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം സമർപ്പിച്ച് രജനീകാന്ത്

Trending

ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ച് രജനീകാന്ത്. തുടർന്ന് ഈ പുരസ്‌ക്കാരം തന്റെ പഴയകാല സുഹൃത്തായ ബസ് ഡ്രൈവറിന് സമർപ്പിച്ചു. രജനീകാന്ത് കർണാടകയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഡ്രൈവറായിരുന്ന ഈ സുഹൃത്തായിരുന്നു സിനിമാ അഭിനയത്തിലേക്ക് തിരിയാൻ രജനിയെ ഉപദേശിച്ചത്.

ഇതിനു പുറമേ തന്റെ ആദ്യ ചിത്രമായ അപൂർവ രാഗങ്ങൾ സംവിധാനം ചെയ്ത കെ ബാലചന്ദറിനെയും, തന്റെ സഹോദരൻ സത്യനാരായണ റാവുവിനേയും ഓർമിച്ച രജനീകാന്ത്, ഇത്രയും കാലം തന്നോടൊപ്പം പ്രവർത്തിച്ച നിർമാതാക്കൾക്കും സംവിധായകർക്കും മറ്റ് സിനിമാ പ്രവർത്തകർക്കും നന്ദി അറിയിച്ചു.

ഭാര്യ ലതയോടും, മകൾ ഐശ്വര്യയോടും മരുമകൻ ധനുഷിനോടും ഒപ്പമാണ് രജനീകാന്ത് പുരസ്‌കാരം സ്വീകരിക്കാൻ എത്തിയത്. അസുരനിലെ അഭിനയത്തിന് ധനുഷിന് ഇക്കൊല്ലത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

English Summary : rajnikanth dedicates award to the old bus driver friend



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter