ACS Technology

News

പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കണോ?; ഇവയൊന്നു പരീക്ഷിച്ചു നോക്കൂ

Lifestyle

പാവയ്ക്കായുടെ കയ്പ്പ് കുറയ്ക്കാൻ ഇവയൊന്നു ചെയ്തു നോക്കു

  • പാവയ്ക്കാ നന്നായി കഴുകിയ ശേഷം രണ്ടായി മുറിച്ചെടുക്കുക. ഉള്ളിൽ ഉള്ള കുരു എല്ലാം ഒരു സ്പൂൺ വച്ചു വടിച്ചു കളയുക. അതിനുശേഷം അതിനു താഴെ ഉള്ള വെളുത്ത നിറത്തിലുള്ള പാടയും പറ്റാവുന്നിടത്തോളം സ്പൂൺ വച്ചു കളയുക. ഇത് കയ്പ് കുറയ്ക്കാൻ സഹായിക്കും.
  • പാവയ്ക്ക കഷ്ണങ്ങളാക്കിയ ശേഷം കുറച്ചു ഉപ്പ്, 2 ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ഒഴിച്ച് ഇളക്കി അര മണിക്കൂർ വയ്ക്കുക. അതിനുശേഷം അതിൽ വരുന്ന നീര് കളയുക. അതിനുശേഷം മൂന്ന് നാലു പ്രാവശ്യം കഴുകുക. വിനാഗിരി ഒഴിച്ച് വയ്ക്കുന്നതു കൊണ്ട് പാവക്കയിലെ വിഷാംശം പോയ്‌ കിട്ടാനും സഹായിക്കും.
  • പാവയ്ക്ക കഷ്ണങ്ങളാക്കിയ ശേഷം കുറച്ചു പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതും പാവക്കയുടെ കയ്പ്പ് കുറക്കാൻ സഹായിക്കും.
  • നുറുക്കി വച്ച പാവയ്ക്ക കഷ്ണത്തിൽ കുറച്ച് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ തിരുമ്മി വയ്ക്കുക.10 മിനിറ്റ് കഴിഞ്ഞു രണ്ടു മൂന്നു പ്രാവശ്യം കഴുകിയ ശേഷം ഉപയോഗിക്കാം. (കടപ്പാട്; രോഹിണി സുരേഷ്)

English Summary : remove bitterness from bitter gourd tips



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter