
കെ. റെയിൽ വിശദീകരണ യോഗത്തിൽ പാൻറ്സ് ധരിച്ച് പ്രതിഷേധിച്ചതിനെ പരിഹസിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി. ശുംഭൻ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്നമെന്ന് റിജിൽ പറഞ്ഞു. കേരള അഭ്യന്തര വകുപ്പ് പൂർണമായും സംഘ്പരിവാർ പിടിയിലാണെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. 'പാൻറ്സ് ഭീകര ആയുധമാണ് ശുംഭശിരോമണി ജയരാജൻ' എന്ന് മറ്റൊരു എഫ്.ബി പോസ്റ്റിലും റിജിൽ പറയുന്നുണ്ട്.
കെ. റെയിലിനെതിരായ പ്രതിഷേധം ഇല്ലാതാക്കാനുള്ള ക്വട്ടേഷൻ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റിജിൽ മാക്കുറ്റി ആരോപിച്ചിരുന്നു. പൊലീസിൻറെ ജോലി ഇപ്പോൾ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തു. അക്രമം കാണിച്ചാലും തല്ലി ഓടിച്ചാലും കെ. റെയിലിനെതിരായ സമരം തുടരും. പാൻറ്സ് ഇട്ട് സമരം നടത്തിയാൽ എന്താണ് പ്രശ്നം. എം.വി ജയരാജനെ കോമാളിയായി മാത്രമേ യൂത്ത് കോൺഗ്രസ് കാണുന്നുള്ളുവെന്നും റിജിൽ പരിഹസിച്ചു.
കണ്ണൂരിലെ പൊലീസ് എം.വി. ജയരാജൻറെ ദാസന്മാരായി മാറിയിരിക്കുകയാണ്. സമരത്തിനകത്ത് മോഷണം നടത്തുന്ന സംഘടനയായി ഡി.വൈ.എഫ്.ഐ മാറുന്നു. ആക്രമിച്ച ജനപ്രതിനിധികൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കിയിരുന്നു.
English Summary : rijil makkutty criticize mv jayarajan's comments
Tags : rijil makkutty m v jayarajan k rail