ACS Technology

News

പാലാ കോളേജ് മ്യൂസിക് ടീം, ഒരുപാട് കണക്ക് കൂട്ടേണ്ട; പ്രായം തുറന്നുപറഞ്ഞ് റിമി ടോമി 

Trending

മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പാല അൽഫോൺസ് കോളേജിലെ ഗായക സംഘത്തെ കുറിച്ചുള്ളതാണ് പത്ര വാർത്തയുടെ കട്ടിങ്സ് ആണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിനോടൊപ്പം റിമി നൽകി അടിക്കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ആ ഗായക സംഘത്തിൽ റിമി ടോമിയും ഉണ്ട്. 1999 നവംബർ 17 പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പേപ്പർ കട്ടിങ്സ് ആണ് അത്. 

പാല അൽഫോൺസ് കോളേജ് മ്യൂസിക് ടീം. പ്രായം ഒരുപാട് കണക്ക് കൂട്ടേണ്ട. പ്രി ഡിഗ്രിയ്ക്ക് ഫസ്റ്റ് ഇയർ ആണ്. ജനന തിയ്യതി, 22 /9/83' എന്ന് പറഞ്ഞ് കൊണ്ടാണ് റിമി ടോമി പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. പോസ്റ്റിനോടൊപ്പം തന്നെ റിമിയുടെ വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

മീശമാധവനിലെ 'ചിങ്ങം മാസം വന്നുചേർന്നാൽ' എന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന ഗായികയാണ് റിമി ടോമി. എന്നാൽ തട്ടുപൊളിപ്പൻ ഗാനങ്ങൽലൂടെ മാത്രമല്ല മിനിസ്‌ക്രീനിൽ അവതാരകയായും ജഡ്ജായും എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് അടുത്തവീട്ടിലെ കുട്ടി എന്ന സ്ഥാനവും റിമി നേടിയെടുത്തു. അടുത്ത കാലത്ത് ഗംഭീര മേക്കോവറുകളിലൂടെയും റിമി തന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു.

English Summary : rimi tomy's instagram post went viral



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter