ACS Technology

News

പത്താം വയസ്സിൽ പ്രൊഫഷണൽ നടൻ; സിനിമയിലും നാടകത്തിലും സായ്കുമാറിന് പകരക്കാരൻ, സുന്ദരവില്ലൻ റിസബാവ 

Trending

സായ്കുമാർ രാംജിറാവ് സ്പീക്കിംഗിലൂടെ താരപ്പകിട്ടിൽ മുന്നിലെത്തിയ കാലം.. ഷാജി കൈലാസ് ഒരുക്കുന്ന ലോബജറ്റ് കോമഡിച്ചിത്രത്തിലേക്ക് സായിയെയാണ് നായകനായി ഉദ്ദേശിച്ചിരിക്കുന്നത്. സിനിമ :ഡോ പശുപതി. നായിക: പാർവ്വതി.

ഉർവശിയും പാർവതിയും എതിരാളികളില്ലാതെ തിളങ്ങി നിൽക്കുന്ന സമയമാണ്. സായികുമാറിന് ഡേറ്റില്ലാത്തതിനാൽ പപ്പൻ എന്ന നായക കഥാപാത്രം അവതരിപ്പിക്കാൻ നറുക്ക് കണ്ടത് ഒരു പുതുമുഖത്തിനായിരുന്നു. അങ്ങനെ സായിക്ക് പകരമായി എത്തിയ നടനായിരുന്നു റിസബാവ. മട്ടാഞ്ചേരിയാണ് രിസയുടെ സ്വദേശം. കൊച്ചിയിലെ പഴയ നാടക നടനായ ഇസ്മയിലിന്റെ മകനായ റിസബാവ ഏഴിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതിഫലം വാങ്ങി നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി...

കൊല്ലം അനശ്വര തിരുവനന്തപുരം സംഘചേതന എന്നീ ട്രൂപ്പുകളിലെ സ്ഥിരം നടനായിരുന്നു ഒരിക്കൽ റിസബാവ. സംഘചേതനയിൽ റിസയെത്തുന്നത് സായികുമാറിന് പകരക്കാരനായിട്ടായിരുന്നു എന്നതും ശ്രദ്ധേയം. ഡോക്ടർ പശുപതി ഹിറ്റായിരുന്നു. പക്ഷേ എന്തുകൊണ്ടോ റിസബാവയ്ക്ക് ഒരു മുന്നേറ്റം ചിത്രം നൽകിയില്ല. ശബ്ദം, അഭിനയം, സൗന്ദര്യം-സിനിമയ്ക്കു വേണ്ട ഘടകങ്ങളുടെ സമന്വയമായിരുന്നു ഈ നടൻ. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിലെ ജോൺഹോനായി എന്ന കഥാപാത്രം അക്കാലം ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമല്ലായിരുന്നു. ആ കഥാപാത്രത്തിന്റെ കരുത്ത് കണ്ട് ജോൺ ഹോനായിയെ താൻ ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് ഒരിക്കൽ റിസബാവ പ്രസ്താവിച്ചിരുന്നു. ചിത്രവും കഥാപാത്രവും സൂപ്പർ ഹിറ്റായി. പക്ഷേ സുന്ദരവില്ലൻ എന്ന ടൈപ്പ് കാസ്റ്റിൽ റിസ ഒതുങ്ങിപ്പോയി. ജോർജ് കിത്തുവിന്റെ ശ്രീരാഗത്തിലെ പാലക്കാടൻ അയ്യർ നരശു റിസയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു.

സിനിമ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ നരശുവിന്റെ ലേബലിൽ ഈ നടൻ അറിയപ്പെടുമായിരുന്നു. കണ്ണൂരിലെ ദിവാകരൻ എന്ന കോൺഗ്രസ് നേതാവും റിസയിലെ നടന്റെ കരുത്ത് വിളിച്ചറിയിച്ചു. നൂറോളം ചിത്രങ്ങളിലഭിനയിച്ചെങ്കിലും എടുത്തു പറയാൻ റിസബാവയ്ക്ക് ചിത്രങ്ങൾ കുറവാണ്. കുറേ ടി.വി.പരമ്പരകളിലും ഈ നടനെ കണ്ടു. ചാരുലതയിലെ രവീന്ദ്രൻ എന്ന അച്ഛൻ വേഷമാണ് മിനിസ്‌ക്രീനിലെ റിസയുടെ മാസ്റ്റർപീസ്. 2021ൽ വണ്ണിലാണ് ഒടുവിൽ ഈ നടനെ കണ്ടത്.

(കടപ്പാട് : m3db)

English Summary : rizabawa the handsome villain



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter