ACS Technology

News

അമ്മയ്ക്കും കുഞ്ഞിനും മുറിയൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

Lifestyle

പുതിയൊരു അന്തരീക്ഷത്തിലേക്കു കുഞ്ഞ് എത്തുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും പോസിറ്റീവ് എനർജി നൽകുന്ന തരത്തിൽ റൂം ക്രമീകരിക്കണം. കുഞ്ഞിനുള്ള സാധനങ്ങൾ ക്രമീകരിക്കുന്നത്തിലും ശ്രദ്ധ വേണം.

  • ആദ്യ ദിവസങ്ങളിൽ കുഞ്ഞിന് അമ്മയുടെ സാമിപ്യം കൂടുതലായി വേണം. അതുകൊണ്ട് കുഞ്ഞ് അമ്മയുടെ ചൂടുപറ്റി കട്ടിലിൽ കിടക്കുന്നതാണ് നല്ലത്.
  • കുറച്ച് ദിവസങ്ങൾക്കു ശേഷം തൊട്ടിലിൽ കിടത്താം.
  • അമ്മയുടെ കാട്ടിലിലേക്ക് ചേർത്ത് വയ്ക്കാവുന്ന അറ്റാച്ച് ആൻഡ് റിമൂവ് കട്ടിലും കിടക്കയും ഇപ്പോൾ വാങ്ങാൻ കിട്ടും.
  • സോക്സ്, സോപ്പ്, ടവൽ എന്നിവ വയ്ക്കാൻ ചെറിയ ബോക്സുകൾ വയ്ക്കാം.
  • കുഞ്ഞിന്റെ ഉടുപ്പുകൾ വയ്ക്കാൻ ചെറിയ അലമാരയോ അടച്ചു വയ്ക്കാവുന്ന ഷെൽഫോ തെരഞ്ഞെടുക്കാം.
  • സൗകര്യമായി ഇരുന്നു മുലയൂട്ടാൻ അമ്മയ്ക്കും പ്രത്യേകം ഇടം ക്രമീകരിക്കാം. നന്നായി കാറ്റ് കിട്ടുന്ന ഒരിടം ആവട്ടെ. കട്ടിലിൽ ഇരുന്നു പാല് കൊടുക്കുമ്പോൾ നടുവ്‌വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പിൻഭാഗത്തിനും കൈക്കും സപ്പോർട്ട് കിട്ടുന്ന ഒരു ആംചെയർ മുറിയിൽ ഇടാം.
  • ഇനി കട്ടിലിൽ ഇരുന്നാണ് പാല് കൊടുക്കുന്നതെങ്കിൽ ഫീഡ്ങ് പില്ലോ കരുതാം. ഇത് അമ്മയ്ക്കും കുഞ്ഞിനും സൗകര്യമാകും.
  • രാത്രിയിൽ പാലുകൊടുക്കേണ്ട സമയത്ത് ചെറിയ വെളിച്ചം കിട്ടാനായി അമ്മയുടെ കയ്യകലത്തിൽ ഡിം ലൈറ്റ് തയാറാക്കി നൽകണം. 

English Summary : room arrangement to new born baby and mom



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter