
സൗന്ദര്യ സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് റോസ് വാട്ടർ. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റി മിനുസമുള്ള ചർമം സ്വന്തമാക്കാൻ റോസ് വാട്ടർ മികച്ചതാണ്. പല സൗന്ദര്യവർധക വസ്തുക്കളും റോസ് വാട്ടറിൽ മിക്‌സ് ചെയ്താണ് മുഖത്ത് ഉപയോഗിക്കുന്നത്.
വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ റോസ് വാട്ടർ ഒട്ടുമിക്ക സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. വീട്ടിൽ തന്നെ ശുദ്ധമായ റോസ് വാട്ടർ തയാറാക്കാം.
തയാറാക്കുന്ന വിധം
ആവശ്യത്തിനുള്ള റോസാപ്പൂക്കൾ എടുക്കുക. ഇതിന്റെ ഇതളുകൾ വേർപ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കുക. ഇതളുകൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് ഇതളുകൾക്ക് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.
തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ അനുവദിക്കുക. ഇതളുകൾ മാറ്റിയശേഷം ദ്രാവകം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
English Summary : rose water for skin prepare at home
Tags : rose water skin home