ACS Technology

News

ആപ്പിളിന് പിന്നാലെ സാംസങും: ചാർജറും ഇയർഫോണും ഫ്രീയായി നൽകില്ല 

Trending

സാംസങ്  അടുത്തതായി ഇറക്കാൻ പോകുന്ന ഗ്യാലക്സി എസ്30 (ഗ്യാലക്സി എസ്21) മോഡലിനൊപ്പവും ഇയർഫോണും ചാർജറും നൽകിയേക്കില്ലെന്നു റിപ്പോർട്ടുകൾ. തങ്ങളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുമെങ്കിലും ഒപ്പം ചാർജറും ഇയർഫോണും നൽകുമെന്ന് ഉറപ്പു പറഞ്ഞിരിക്കുന്ന കമ്പനികളിലൊന്ന് ഷഓമിയാണ്. എന്നാൽ, അവരും എത്രകാലത്തേക്ക് അതു ചെയ്യുമെന്നതാണ് അറിയാത്ത കാര്യം.

പ്രോസസർ നിർമാണ രംഗത്ത് വൻ കുതിപ്പു നടത്തിയ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് ഇങ്ക് അഥവാ എഎംഡി. എഎംഡി സൈലിങ്സ്  കമ്പനിയെ 3500 കോടി ഡോളറിന് വാങ്ങാൻ തീരുമാനിച്ചതായി അറിയിച്ചു. വഴക്കമുള്ള പ്രോസസിങ് രീതികളിൽ കൊണ്ടുവരുന്നതിൽ മുൻപനായ കമ്പനിയാണ് സൈലിങ്സ്. തങ്ങളുടെ എതിരാളികളായ ഇന്റലിനെ വീണ്ടും പിന്നോട്ടു തള്ളാനുള്ള നീക്കങ്ങളിലൊന്നായാണ് നിരീക്ഷകർ  ഇതിനെ കാണുന്നത്. 

ഡേറ്റാ സെന്റർ ചിപ്പ് മാർക്കറ്റിൽ ഇന്റിലിനെ നേരിടുക എന്നതാണ് ഈ ഇടപാടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സിപിയു, ജിപിയു തുടങ്ങിയവ നിർമിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ച കമ്പനിയായ എഎംഡി, ഫീൽഡ്-പ്രോഗ്രാമബിൾ ഗെയ്റ്റ് അറെ അഥവാ എഫ്പിജിഎ കമ്പനിയായ സൈലിങ്സിന്റെ ഏറ്റെടുക്കൽ വഴി തങ്ങളുടെ മകവ് വൻ തോതിൽ വർധിപ്പിക്കാനാണ് എഎംഡിയുടെ ഉദ്ദേശം.

ഈ വർഷത്തെ വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിലാണ് ആപ്പിൾ തങ്ങളുടെ സ്വന്തം സിലിക്കൻ ചിപ്സെറ്റുകൾ, ഇന്റൽ പ്രോസസറുകൾക്കു പകരം ഉപയോഗിക്കാൻ പോകുന്നുവെന്ന് അറിയിച്ചത്. ചൈനാ ടൈംസ് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആപ്പിളിന്റെ സിലിക്കൻ കേന്ദ്രീകൃത ഐമാക് 2021ൽ പുറത്തുവരും. ആപ്പിളിന്റെ സ്വന്തം എ14ടി എന്ന പേരിലുള്ള പ്രോസസറായിരിക്കും ഇതിൽ ഉപയോഗിക്കുക. ടിഎസ്എംസി നിർമിച്ച 5എൻഎം പ്രോസസറായിരിക്കും ഉൾക്കൊള്ളിക്കുക.

എംടി ജെയ്ഡ് ( Mt Jade) എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പ്രോസസറിനൊപ്പം, ലിഫുകാ (Lifuka) എന്നു പേരിട്ട ഗ്രാഫിക്സ് പ്രോസസറുമുണ്ടായിരിക്കും. അതും എഎസ്എംസി ആയരിക്കും നിർമിക്കുക. എന്നാൽ, അവയായിരിക്കില്ല ആപ്പിളിന്റെ സ്വന്തം സിലിക്കൻ ചിപ്പ് ശക്തി പകരുന്ന ആദ്യ കംപ്യൂട്ടറുകൾ. ഈ വർഷം നവംബറിൽ കമ്പനി ഒരു മാക് ഇവന്റ് സംഘടിപ്പിക്കുന്നുണ്ട്. അതിൽ ആദ്യ ആപ്പിൾ സിലിക്കൻ പ്രോസസറുപയോഗിച്ചുള്ള കംപ്യൂട്ടർ പുറത്തെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരു പുതിയ മാക്ബുക്കും, ഐപാഡ് പ്രോയുമായിരിക്കും പുറത്തിറക്കുക. ഇവ രണ്ടും ആപ്പിളിന്റെ സ്വന്തം എ14എക്സ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്നവായായിരിക്കും. ഇതിന്റെ കോഡ് നാമം ടോങ്ഗാ എന്നാണ്. ഇവയും ടിഎസ്എംസിയുടെ 5എൻഎം പ്രോസസ് കേന്ദ്രീകൃതമായിരിക്കും.

വാട്സാപിലെ ഫോട്ടോയും വിഡിയോയും വേണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം 

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്, രാജ്യത്തു പ്രവർത്തിക്കുന്ന ഒട്ടു മിക്ക സ്മാർട് ഫോണുകളിലും സജീവമാണ്. വളരെ സൗകര്യാമാണിതെന്നു തോന്നാമെങ്കിലും, പലർക്കും ഒരു ദിവസം തന്നെ ലഭിക്കാവുന്ന ഫോട്ടോ, വിഡിയോ ഫയലുകളുടെ സൈസ് അപാരമായിരിക്കാം. ഇവ വരുന്നതിന്റെ നോട്ടിഫിക്കേഷനുകളും പ്രശ്നം സൃഷ്ടിക്കാം. നിരന്തരം വന്നു കൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാനായാണ് വാട്സാപ് 'ഫോർഎവർ മ്യൂട്ട്' എന്ന ഓപ്ഷൻ നൽകിയിരിക്കുന്നത്.

വരുന്ന മീഡിയയുടെ സൈസ് കുറയ്ക്കാനുള്ള ആദ്യ പടി ഓട്ടോ ഡൗൺലോഡ്സ് വേണ്ടന്നു വയ്ക്കുക എന്നതാണ്. അപ്പോൾ സ്റ്റിക്കറുകൾ അടക്കം ഒരു മീഡിയയും നിങ്ങളുടെ ഫോണുകളിലേക്ക് തനിയെ ഡൗൺലോഡ് ആവില്ല. ആവശ്യമുള്ളത് നിങ്ങൾക്ക് സ്വയമേ ടാപ്പു ചെയ്ത് കാണുകയും ചെയ്യാം.

ചില ടെക്സ്റ്റ് സന്ദേശങ്ങൾ നിങ്ങൾ കാണേണ്ടായുണ്ടാകാം. വാട്സാപിൽ ഫോട്ടോകളും, വിഡിയോകളും മറ്റും ഡിലീറ്റു ചെയ്യാനും ടെക്സ്റ്റ് മാത്രം കാണാനുമുള്ള ഓപ്ഷനും ഉണ്ട്. ഇത് ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.

- സെറ്റിങ്സിൽ പോയി, ഡേറ്റാ ആൻഡ് സ്റ്റോറേജ് യൂസേജിൽ ക്ലിക്കു ചെയ്യുക. തുടർന്ന് സ്റ്റോറെജ് യൂസേജിൽ ക്ലിക്കു ചെയ്യുക.

- തുടർന്ന് ഏതു കോണ്ടാക്ടിന്റെ അല്ലെങ്കിൽ ഗ്രൂപ്പിന്റെ മീഡിയായാണ് നിങ്ങൾക്കു ഡിലീറ്റു ചെയ്യേണ്ടത് എന്നു തീരുമാനിക്കാം.

- അതിനു ശേഷം 'മാനേജ്' ക്ലിക്കു ചെയ്യുക. തുടർന്ന് വേണ്ട ബോക്സുകളിലെല്ലാം ടിക്കു ചെയ്യുക. ഉദാഹരണത്തിന് ഫോട്ടോസ്, വിഡിയോസ് അങ്ങനെ. ടെസ്റ്റ് സന്ദേശത്തിന്റെ ബോക്സ് മാത്രം ടിക്കു ചെയ്യാതിരിക്കുക. തുടർന്ന് ക്ലീയർ എന്ന ബട്ടിണിൽ ക്ലിക്കു ചെയ്യുക. അതല്ലെങ്കിൽ, മീഡിയ മുഴുവൻ നിലനിർത്തി ടെക്സ്റ്റ് മുഴുവൻ വേണമെങ്കിലു നിലനിർത്താനും സാധിക്കും. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

- മറ്റൊരു സെറ്റിങ്സ് ഒരു പ്രത്യേക ഗ്രൂപ്പിന്റെയോ കോണ്ടാക്ടിന്റെയോ ചാറ്റും വിഡിയോയും ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യേണ്ടന്നാണെങ്കിൽ അതും ചെയ്യാം. സേവ് ടു ക്യാമറാ റോൾ എന്ന സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മതി.

- ഫോണിന്റെ മെമ്മറി മുഴുവൻ തിരയേണ്ടെങ്കിൽ പ്രയോഗിക്കാവുന്ന മറ്റൊരു തന്ത്രം വാട്സാപ് വെബ് ചാറ്റ് ഉപയോഗിക്കുക എന്നതാണ്. തുടർന്ന് ഏതു വിഡിയോ ഡൗൺലോഡ് ചെയ്യണം അല്ലെങ്കിൽ ചെയ്യേണ്ട എന്നു തീരുമാനിച്ച ശേഷം കാണാം. വെബിലെ മീഡിയ ഡൗൺലോഡ് ആയാലും അത് ഫോണിൽ സേവ് ആവില്ല.

English Summary : samsung galaxy30 earphone and charger



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter