ACS Technology

News

സഞ്ജു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ; ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യ മലയാളി 

Sports

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിനെ തെരഞ്ഞെടുത്തു. ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാണ് സഞ്ജു. മോശം ഫോം മൂലമാണ് നിലവിലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത്. കഴിഞ്ഞ ഐ.പി.എല്ലിൽ 14 മത്സരങ്ങളിൽ നിന്ന് സ്മിത്തിന് 311 റൺസാണ് എടുക്കാനായത്. ഇതിൽ മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടും. മോശം ഫോമിനൊപ്പം ടീമിനെ പ്ലേ ഓഫിലെത്തിക്കാനും സ്മിത്തിനായില്ല.

സ്മിത്തിന് മുൻപ് അജിങ്ക്യ രഹാനെയായിരുന്നു റോയൽസിന്റെ ക്യാപ്റ്റൻ. നിലവിൽ ഓസീസ് പര്യടനത്തിൽ രണ്ട് ടെസ്റ്റിലും മികച്ച ക്യാപ്റ്റൻസിയാണ് രഹാനെ പുറത്തെടുത്തത്. എന്നാൽ റോയൽസ് മാനേജ്മെന്റ് ഒരു ഫ്രഷ് ക്യാപ്റ്റനെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ സയ്യിദ് മുഷ്താഖ് അലി ടി-20 ടൂർണ്ണമെന്റിൽ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്.

English Summary : sanju samson selected as rajastan royals captain



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter