'പാട്ട് എഴുതാൻ വേണ്ടി പണി കളയാൻ മാത്രം സാഹസികൻ ആയിരുന്നില്ല ഞാൻ, അതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല'; കെ ജയകുമാർ

  1. Home
  2. Music

'പാട്ട് എഴുതാൻ വേണ്ടി പണി കളയാൻ മാത്രം സാഹസികൻ ആയിരുന്നില്ല ഞാൻ, അതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല'; കെ ജയകുമാർ

'പാട്ട് എഴുതാൻ വേണ്ടി പണി കളയാൻ മാത്രം സാഹസികൻ ആയിരുന്നില്ല ഞാൻ, അതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല'; കെ ജയകുമാർ


Entertainment

മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറുമായ കെ ജയകുമാർ കേരളത്തിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറാണ്. മാത്രമല്ല മലയാളി കവിയും ഗാനരചയിതാവും വിവർത്തകനും തിരക്കഥാകൃത്തും കൂടിയാണ് അദ്ദേഹം. നൂറോളം മലയാളം സിനിമകൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്, ആൽബങ്ങൾ, ടെലിവിഷൻ, റേഡിയോ എന്നിവയ്ക്കായി ധാരാളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കുട്ടികളുടെ സിനിമയ്ക്ക് രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ തന്റെ കലാ ജീവിതത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് കെ.ജയകുമാർ. ജോലി അവഗണിച്ചുകൊണ്ടോ അതിനകത്ത് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തു കൊണ്ടോ സിനിമയുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ലെന്നും അതു കാരണം നിരവധി നല്ല സിനിമകൾ തനിക്ക് നഷ്ടം വന്നെന്നും അദ്ദേഹം പറയുന്നു. എന്നാൽ അതിൽ കുറ്റബോധം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ.ജയകുമാർ. ആദ്യ സിനിമാഗാനത്തിന് ഭരതനും പത്മരാജനും നൽകിയ അംഗീകാരം സിനിമയിൽ  തുടരാൻ തനിക്ക് ഊർജമായെന്നും അദ്ദേഹം പറയുന്നു.

'ഐഎഎസ് ഒക്കെ കിട്ടി കഴിഞ്ഞ് 1984 ആണ് ഞാൻ സിനിമയിൽ ഗാനരചയിതാവായി തുടക്കം കുറിക്കുന്നത്. എഴുതാറുണ്ടെങ്കിലും സിനിമയ്ക്ക് എഴുതുന്നത് അപ്പോഴാണ്. ആദ്യം സർക്കാരിൽ നിന്ന് അനുവാദം വാങ്ങി അത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. 

'ഒഴിവുകാലം' എന്ന സിനിമയിൽ ആയിരുന്നു തുടക്കം. വലിയ ടീമായിരുന്നു അതിൽ. മ്യൂസിക് ഡയറക്ടർ ജോൺസൺ, പത്മരാജൻ സ്‌ക്രിപ്റ്റ്, ഭാരതൻറെ സിനിമയായിരുന്നു അത്. ട്യൂൺ ഇട്ടശേഷം പാട്ടുകൾ എഴുതുന്ന രീതി തുടങ്ങിയ സമയമായിരുന്നു അത്. ഒരു ഗാനം അങ്ങനെയായിരുന്നു. ഞാൻ പറഞ്ഞു ടൂൺ ഇടാത്ത പാട്ട് ആദ്യ എഴുതാം എന്ന്. 

ഒരാൾ ആദ്യമായിട്ട് പാട്ട് എഴുതി കൊണ്ടു വന്നാൽ അത് നന്നായില്ല എന്ന് പറയുന്ന ഒരു പ്രവണത സിനിമയിൽ അന്ന് ഉണ്ട്. അതാരുടെയും കുഴപ്പമല്ല അത് എല്ലാ ഇൻഡസ്ട്രിയിലും പ്രൊഫഷനിലും ഉള്ള കാര്യമാണ്. അങ്ങനെ ഞാൻ പാട്ടെഴുതി പത്മരാജനും ഭരതനും നൽകി. പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ട്, ഞാനെഴുതിയത് നല്ലതാണ് എന്നുള്ള വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. പത്മരാജൻ ആണ് ഉറക്കെ വായിക്കുന്നത്.  'സായന്തനം നിഴൽ വീശിയില്ല. ശ്രാവണ പൂക്കളുറങ്ങിയില്ല' എന്ന  ഗാനമായിരുന്നു അത്.

പത്മരാജനു ഇഷ്ടപ്പെട്ടു, പല പ്രയോഗങ്ങളും ഗംഭീരമായി എന്നദ്ദേഹം പറഞ്ഞു എല്ലാവർക്കും ഇഷ്ടപ്പെട്ടു. ജോൺസൻ അപ്പോൾ തന്നെ ഇതിന് പറ്റിയ ടൂൺ ഇടാം എന്ന് പറഞ്ഞു. അങ്ങനെ അന്ന് സന്തോഷമായി തന്നെ നമ്മൾ പിരിഞ്ഞു. ആദ്യത്തെ പാട്ട് അങ്ങനെ നന്നായി. ആ ദിവസം ഞാൻ ഇന്ന് ഓർമ്മിക്കുന്നു. അന്ന് പത്മരാജനും ഭരതനും ആ സപ്പോർട്ട് അല്ലെങ്കിൽ അവരുടെ അംഗീകാരം എനിക്ക് തന്നില്ലായിരുന്നെങ്കിൽ ചിലപ്പോ ഇൻഡസ്ട്രിയൽ നിന്ന് തന്നെ ഞാൻ ഔട്ടായി പോകുമായിരുന്നു. പത്മരാജനു പുതുമയോടുള്ള താല്പര്യം ആണ് അതിന് പിന്നിൽ' കെ ജയകുമാർ പറയുന്നു

പിന്നാലെ കുറെ പടത്തിൽ എഴുതിയെങ്കിലും ഒരുപാട് സിനിമകൾ തനിക്ക് എഴുതാൻ പറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

'ഒരു ജോലി എനിക്ക് അവിടെ ഉണ്ടായിരുന്നു അതിനെ അവഗണിച്ചുകൊണ്ടോ അതിനകത്ത് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തു കൊണ്ടോ സിനിമയുടെ പിന്നാലെ ഒരിക്കലും ഞാൻ പോയില്ല. ഐഎഎസ് രാജി വെച്ച് ഫുൾടൈം ഒരു ഗാനരചയിതാവ് ആകാനുള്ള ധൈര്യവും എനിക്കില്ല കാരണം എനിക്ക് എൻറെ കുടുംബത്തെ നോക്കണം' ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. 
അത്രയ്ക്കും സാഹസികൻ അല്ല താൻ എന്നാണ് അദ്ദേഹം പറയുന്നത് 

'ജീവിതത്തിലും കലയിലും എല്ലാം ബാലൻസ് ചെയ്ത കാര്യങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പിന്നെ എൻറെ ഉദ്യോഗത്തിൽ ഞാൻ ഒരു പരാജയം അല്ലായിരുന്നു. അതുകൊണ്ട് എന്തിന് കളയണം എന്നുള്ള ചോദ്യം അവിടെ ഉണ്ടായിരുന്നു. അതിനാൽ എന്നാൽ ആകുന്ന വിധം ഗാനരചനയും ആകാം. പല നല്ല പടങ്ങൾ വരുമ്പോഴും ഇന്ന് വരാൻ പറ്റുമോ കുറച്ച് ദിവസം കൂടെ നിൽക്കാൻ പറ്റുമോ എന്ന് ചോദിക്കും. അത് പറ്റില്ല എന്ന് പറയുമ്പോൾ അവര് പോകും. അങ്ങനെ എത്രയോ നല്ല പടങ്ങൾ എനിക്ക് പോയി. പക്ഷേ അതിലൊന്നും എനിക്ക് പശ്ചാത്താപമില്ല. കാര്യം ഒരു ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് എനിക്കൊരു പേരുദോഷം സംഭവിക്കാതെ പാട്ട് എഴുതാൻ സാധിച്ചു എന്നത് ഒരു സന്തോഷമാണ്.' 

തൻറെ പാട്ടുകൾ ഇന്നും പലരും പാടുന്നുണ്ടല്ലോ എന്ന സന്തോഷം അദ്ദേഹം പങ്കുവയ്ക്കുന്നു ഉണ്ട്. മലയാള സിനിമയിലെ മികച്ച ഗാനങ്ങൾ എടുക്കുമ്പോൾ തന്റെ അഞ്ചാറ് പാട്ടുകൾ എങ്കിലും അതിൽ പ്രധാനപ്പെട്ടതായി വരുമല്ലോ എന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു.

English Summary : senior ias officer and movie song lyricist K Jayakumar about his official life and film industry