ACS Technology

News

ദേശീയ അദ്ധ്യാപക ദിനം- ചരിത്ര വർത്തമാനം

Editors Pick

അനിൽകുമാർ പി.വൈ 

അദ്ധ്യാപകർ അവതാരകരിലേക്കും (Anchor), അഭിനയത്തിലേക്കും(Actress|Actor)മാറിയ രണ്ട് അദ്ധ്യയന വർഷമാണ് പിന്നിടുന്നത്.
മതാ-പിതാ-ഗുരു എന്നൊക്ക പറഞ്ഞും പഠിച്ചും നടന്ന കാലത്ത് നിന്നും ഗുരുവിന്റെ സ്ഥാനം ഗൂഗിൾ(google)അപഹരിച്ചുപോയോ എന്ന ആശങ്കയിലാണ് ഇക്കുറിയും അദ്ധ്യാപക ദിനം. പഠിപ്പിച്ച അദ്ധ്യാപകരെ ആദരവോടും അഭിമാനത്തോടും ഓർക്കുക,പഠിപ്പിക്കാതെ തന്നെ ഗുരുക്കളായി കാണുന്നവരുടെ  സേവനമെന്തെന്ന് തിരിച്ചറിയുക എന്നിങ്ങനെ പതിവ് ചിന്തകൾക്കൊപ്പം  ഈ ദിനവും ഈ കൊവിഡ്  കാലത്ത്  ആഘോഷിക്കുന്നു. 

World_Teachers Day -ഒക്ടോബർ 05 

അന്താരാഷ്ട്ര തലത്തിൽ  അദ്ധ്യാപക ദിനം ആഘോഷിച്ചുതുടങ്ങുന്നത് 1994 ഒക്ടോബർ 5 മുതലാണ്.1966 ലെ ILO(International Labor Organisation)|UNESCO  ശുപാർശ അംഗീകരിച്ചതിന്റെ വാർഷികമായിട്ടാണ് അദ്ധ്യാപക ദിനം  ആഘോഷിക്കുന്നത്.  അദ്ധ്യാപകരുടെ അവകാശങ്ങൾ ഉത്തരവാദിത്തങ്ങൾ, തുടർ വിദ്യാഭ്യാസം,നിയമനം,തൊഴിൽ,അദ്ധ്യാപന, പഠന സാഹചര്യങ്ങൾ എന്നിവക്കുള്ള  മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ശിപാർശകളായിരുന്നു അത്.ഉന്നത വിദ്യാഭ്യാസരംഗത്തെ  അദ്ധ്യാപകരെയും ഗവേഷകരെയും  ഉൾപ്പെടുത്തി 1966 ലെ ശിപാർശ 1997-ൽ അംഗീകരിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് സുസ്ഥിര വികസന ലക്ഷ്യം 4 ൽ (SDG-4 Sustianable Development Goals)സൂചിപ്പിച്ചിട്ടുള്ള SDG- 2030 അജണ്ടയുടെ ഭാഗമായി അദ്ധ്യാപകരെ അംഗീകരിക്കുന്ന പ്രഖ്യാപിത  ലക്ഷ്യവും  വിദ്യാഭ്യാസ പുരോഗതിയും  അടയാളപ്പെടുത്തുകകൂടിയാണ് ഇക്കുറി അന്താരാഷ്ട്ര അധ്യാപക ദിനം.

2021ലെ പ്രതിപാദ്യ വിഷയം-യുവ അധ്യാപകർ:പ്രൊഫഷന്റെ ഭാവി.'[Young Teachers: The future of the Profession.' This day]-അദ്ധ്യാപകവൃത്തി ആഘോഷിക്കുന്നതിനും ഈ തൊഴിൽ മേഖലയിൽ തിളക്കമാർന്ന യുവമനസ്സുകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രശ്‌ന പരിഹാര ചിന്തകൾക്കും അവസരമൊരുക്കുന്നു. ആരെയും പിന്നിലാക്കാതിരിക്കുക(No one behind) എന്ന ആഗോള വിദ്യാഭ്യാസ ലക്ഷ്യത്തിന്റെ  സാധ്യത തേടുകകൂടിയാണ്  ഈ അദ്ധ്യാപക ദിനം. Covid 19 സാഹചര്യം അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അന്തരത്തിന്റെ ദൈർഘ്യം ഇപ്പോഴും തുടരുന്നു.

അദ്ധ്യാപക ദിനം ഇന്ത്യയിൽ 

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് നമ്മുടെ രാജ്യം ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നത്. ആന്ധ്ര (1931-36), ബനാറസ് ഹിന്ദു സർവ്വകലാശാലകളിൽ (1939-48)വൈസ് ചാൻസിലറായിരുന്നതിന്റെ  കൂടിയുള്ള  ആദരവാണ് ഒരു പക്ഷേ ഈ ദിനം തെരഞ്ഞെടുക്കാൻ കാരണം.അധ്യാപക ദിനത്തിൽ S.രാധാകൃഷ്ണനൊപ്പം ഓർമ്മിക്കേണ്ട പേരാണ് സാവിത്രിബായ് ഫൂലെ. എന്നാൽ വേണ്ടത്ര ശ്രദ്ധ കിട്ടാത്ത ഫൂലെ കുടുംബത്തിന്റെ പ്രവർത്തനം ഇവിടെ കുറിക്കുന്നു. 

ഇന്ത്യയിലെ ആദ്യ അദ്ധ്യാപിക 

സാമൂഹിക പരിഷ്‌കരണ,  വിദ്യാഭ്യാസ പ്രവർത്തകയും കവിയത്രിയുമായ  സാവിത്രിബായ് ഫൂലെയാണ് ( 1831 -1897). ഇന്ത്യയിലെ ആദ്യ അദ്ധ്യാപികയായി കാണുന്നത്.  ഭർത്താവ് ജ്യോതിറാവു ഫൂലെക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങൾ വിദ്യാഭ്യാസത്തിലൂടെ മാത്രമേ നേടാനാവൂ എന്ന് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ  ഫെമിനിസത്തിന്റെ മാതാവായിട്ടാണ്  സാവിത്രിബായ് ഫൂലെയെ അറിയപ്പെടുന്നത്. 1848 ൽ പൂനെയിൽ ഭീഡെ വാഡയിൽ ആദ്യത്തെ ഇന്ത്യൻ പെൺകുട്ടികളുടെ വിദ്യാലയം സ്ഥാപിച്ചു. ജാതി,ലിംഗഭേദ വിവേചനം   ഇല്ലാതാക്കാൻ അവർ പ്രവർത്തിച്ചു. 1831 ജനുവരി മൂന്നിന്  മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ നൈഗാവ് ഗ്രാമത്തിലായിരുന്നു  ജനനം.ഫൂലെയുടെ അർത്ഥംപോലെ പൂക്കൾ,ഹോർട്ടി കൾച്ചർ കുലത്തൊഴിലായ മാലി സമുദായത്തിൽ പെട്ടവരായിരുന്നു.

വിവാഹിതയാകുമ്പോൾ സാവിത്രിബായ് ഫൂലേക്ക്  വിദ്യാഭ്യാസമില്ലായിരുന്നു. ഭർത്താവ്  ജ്യോതിറാവു അവരുടെ വീട്ടിൽ സാവിത്രിബായിയെ പഠിപ്പിച്ചു.  ജ്യോതിറാവുവിനൊപ്പം പ്രാഥമിക വിദ്യാഭ്യാസത്തിനു  ശേഷം അദ്ധ്യാപക പരിശീലന കോഴ്‌സ്  അഹമ്മദ്നഗറിലെ  അമേരിക്കൻ മിഷനറിയായ സിന്തിയ ഫറാർ സ്ഥാപനത്തിൽനിന്നും നേടി.അങ്ങിനെ  സാവിത്രിബായ് ഫൂലെ  ഇന്ത്യയിലെ ആദ്യ വനിതാ അദ്ധ്യാപികയും തുടർന്ന് പ്രഥമാദ്ധ്യാപികയുമായി.

സാമൂഹിക രാഷ്ട്രീയം 

തൊട്ടുകൂടായ്മയെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്യുവാനും  സ്ത്രീ വിമോചനത്തിനുമായി സാവിത്രിബായ് ഫൂലും ജ്യോതിറാവു ഫൂലെയും പ്രവർത്തിച്ചു.  ഇന്ത്യയിലെ സ്ത്രീകൾക്കും ദലിതർക്കും വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരായി.  പെൺകുട്ടികൾക്കായി സ്‌കൂൾ ആരംഭിച്ച ആദ്യത്തെ  ഇന്ത്യക്കാരായ ദമ്പതികളായി. ഗർഭിണികളായ ഹിന്ദു ബ്രാഹ്‌മണ വിധവകൾക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുന്നതിനുമുമ്പ് സുരക്ഷിതമായി പ്രസവിക്കുന്നതിനായി ഒരു കേന്ദ്രവും തുടങ്ങി. 1873-ൽ ഫൂലെയും അനുയായികളും ചേർന്ന് തുല്യാവകാശങ്ങൾ നേടുന്നതിനായി സത്യശോധക് സമാജ് (Society of Seeker's of Truth) എന്ന സംഘടനയും രൂപീകരിച്ചു.

സാമൂഹിക പരിഷ്‌ക്കരണ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്  തങ്ങളുടെതേയ ഇടമുണ്ടാക്കിയ സാവിത്രിബായ് ഫൂലെയെ ഈ അദ്ധ്യാപകദിനത്തിൽ സ്മരിക്കുന്നു.

അടിവര അദ്ധ്യാപന രംഗം കേരളത്തിൽ ഏറെയും വനിതാ സാന്നിധ്യത്താൽ സമ്പന്നം...
മറ്റു സേവനത്തിലും വനിതകൾ  കൂടിക്കൂടി വരുന്നു.....

English Summary : sept 5- teacher's day- feature by p y anilkumarRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter