ഉറുമ്പിന്റെ ശല്യം തുരത്താൻ ഇനി ടാൽക്കം പൗഡർ മതി 

  1. Home
  2. Homestyle

ഉറുമ്പിന്റെ ശല്യം തുരത്താൻ ഇനി ടാൽക്കം പൗഡർ മതി 

ഉറുമ്പിന്റെ ശല്യം തുരത്താൻ ഇനി ടാൽക്കം പൗഡർ മതി 


Lifestyle

നമ്മുടെ വീടുകളിലെ ഒരു പ്രധാന ശല്യക്കാരാണ് ഉറുമ്പുകൾ. വീട്ടിനകത്ത് ചുറ്റും ഉറുമ്പുകൾ ഓടിനടക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നു എന്ന് മാത്രമല്ല, ഉറുമ്പുകളുടെ ഒരു കോളനി യഥാർത്ഥത്തിൽ നമ്മുടെ വീടുകൾക്ക് വളരെയധികം നാശമുണ്ടാക്കുകയും ചെയ്യും.

ഉറുമ്പിനെ തുരത്താൻ ഉറുമ്പ് പൊടി തേടിയും, ഉറുമ്പിനെ തുരത്താനുള്ള ചോക്ക് തപ്പിയൊക്കെയാവും പലരുടേയും ഓട്ടം. എന്നാൽ വെറും ടാൽകം പൗഡർ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താമെന്നാണ് പുതിയ കണ്ടുപിടിത്തം. സോഷ്യൽ മീഡിയയിലാണ് ഇത്തരത്തിലൊരു കണ്ടുപിടിത്തത്തിന്റെ കാര്യം പുറത്തുവന്നിരിക്കുന്നത്.

ഉറുമ്പ് വരുന്നയിടങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന ടാൽകം പൗഡർ ഏതായാലും വെറുതെ വിതറിയാൽ മതിയത്രേ. സ്ഥിരമായി ഇതു ചെയ്തു കഴിഞ്ഞപ്പോൾ ഉറുമ്പിന്റെ ശല്യമേ പിന്നെ ഉണ്ടായിട്ടില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.എന്തായാലും മുഖത്തിടാൻ വാങ്ങുന്നതല്ലേ എങ്കിൽ പിന്നെ കുറച്ച് പൗഡർ ഉറുമ്പിനും കൊടുക്കാമെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന്റെ കമന്റ്.

English Summary : simple home remedies to get rid of ants at home