
ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ് ജെറിൻ. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകൾക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങൾ മഞ്ജരി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി സിനിമകളിലും ആൽബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
English Summary : singer manjari getting married
Tags : singer manjari married