
വീടിന്റെ ഏറ്റവും പ്രധാനഭാഗം അടുക്കളയാണ്. ഏറ്റവും മനോഹരമായും വൃത്തിയോടെയും സൂക്ഷിക്കേണ്ട ഇടം കൂടിയാണ് അടുക്കള. നല്ല ഇന്റീരിയർ ഡിസൈനിനൊപ്പം സാധനങ്ങൾ ക്രമമായി അടുക്കി വയ്ക്കുന്നതിലൂടെ അടുക്കള കൂടുതൽ മനോഹരമാക്കാം. അതിനുളള ചില മാർഗങ്ങളിതാ..
1. പച്ചക്കറി അരിയാൻ കിച്ചൺ കൗണ്ടറിൽ സ്ഥലമില്ലെങ്കിൽ കൗണ്ടറിൽ നിരത്തിയിരിക്കുന്ന കുറച്ച് പാത്രങ്ങൾ ഷെൽഫിൽ ആക്കിക്കോളൂ. ഒരു ഫ്രൂട്ട് ബൗൾ, പച്ചക്കറികൾ അരിഞ്ഞ് വയ്ക്കാനുള്ള പാത്രം, ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടാനുള്ള ചെറിയ ബൗൾ ഇത്രയും മതിയാകും കൗണ്ടറിൽ.
2. ഇനി കബോഡുകൾക്ക് പകരം ഡ്രോയറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വേഗത്തിൽ സാധനങ്ങൾ എടുക്കാനും സൂക്ഷിക്കാനും എളുപ്പവും ഇതാണ്. ഡ്രോയേഴ്സ് കൂടുതൽ എണ്ണം പിടിപ്പിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
3. സിങ്കിന് താഴെയുള്ള ഭാഗം ഒരു ചെറിയ കബോർഡ അല്ലെങ്കിൽ പുൾഔട്ടോ വച്ചാൽ ആ സ്ഥലം വെറുതേ കളയാതെ ഉപയോഗിക്കാം. ക്ലീനിങ് പ്രൊഡക്ടുകൾ ഇവിടെ സൂക്ഷിക്കുകയുമാകാം.
4. ഡിഷ് വാഷർ അധികം ആൾക്കാർ ശ്രദ്ധിക്കാത്ത ഇടങ്ങളിൽ വയ്ക്കുന്നതാണ് നല്ലത്.
5. ലൈറ്റിങ് അടുക്കളയിൽ വളരെ പ്രധാനമാണ്. നിഴൽ വീഴുന്ന തരത്തിൽ പിന്നിൽ നിന്നോ തലയ്ക്ക് മുകളിലായിട്ടോ വരുന്ന തരത്തിൽ ലൈറ്റ് ക്രമീകരിക്കരുത്. പകരം ഭിത്തികളിൽ ലോംഗ്ബാർ ലൈറ്റുകൾ പിടിപ്പിക്കുക.
6. വേസ്റ്റ് ബിൻ സിങ്കിനോ ഡിഷ് വാഷിനോ അരികിൽ വയ്ക്കുക. ഇവിടെ താഴെ ഭാഗത്തായി ഒരു കബോർഡ് ഉണ്ടാക്കി അതിനുള്ളിൽ വയ്ക്കുന്നതാണ് നല്ലത്. രണ്ട് ബിന്നുകൾ വയ്ക്കാം. ഒന്ന് ഭക്ഷണ അവശിഷ്ടങ്ങൾ കളയാൻ, മറ്റൊന്ന് പ്ലാസ്റ്റിക്, പേപ്പർ വേസ്റ്റുകൾ ഇടാനും. ഓരോ തവണയും വേസ്റ്റ് കളഞ്ഞ ശേഷം ബിന്നുകൾ കഴുകി വൃത്തിയാക്കാൻ മറക്കല്ലേ.
English Summary : solve kitchen space problem
Tags : kitchen kitchen space home style interior