ACS Technology

News

ബഹിരാകാശ ടൂറിസത്തിൽ 'സ്‌പേസ് വാർ' ; ബ്രാൻസന് പിന്നാലെ ആമസോൺ ഉടമ ബെസോസും ബഹിരാകാശത്തേക്ക്

Jeff Bezos , Blue Origin(Space Rocket)

Trending

ഇപ്പോൾ ബഹിരാകാശ മൽസരം നടക്കുന്നത് അമേരിക്കയും റഷ്യയും തമ്മിലോ ഇന്ത്യയും ചൈനയും തമ്മിലോ ഒന്നുമല്ല. പുതിയ കാലത്തെ ബഹിരാകാശ ശീതയുദ്ധം സ്വകാര്യ കമ്പനികൾ തമ്മിലാണ്. ബഹിരാകാശ ടൂറിസം ആണ് യുദ്ധക്കളം. ആദ്യ ഗോളടിച്ചത് റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗാലക്ടിക് ആണെങ്കിൽ മറുപടി ഗോൾ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ വകയാണ്. വിർജിൻ ഗാലക്ടിക്കിന്റെ സ്‌പേസ് പ്ലെയിൻ ബ്രാൻസനേയും സംഘത്തെയും കഴിഞ്ഞയാഴ്ച ബഹിരാകാശത്തെത്തിച്ചെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കാനുള്ള ദൗത്യത്തിലാണ് ബ്ലൂഒറിജിൻ. ന്യൂ ഷെപ്പേർഡ് എന്ന ബഹിരാകാശ വാഹനത്തിലാണ് ആമസോൺ ഉടമയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ജെഫ് ബെസോസും സംഘവും ഇന്നു ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ഒപ്പം സഹോദരൻ മാർക് ബെസോസും ഏറ്റവും പ്രായം ചെന്ന ബഹിരാകാശ യാത്രിക 82 കാരിയായ വാലി ഫ്രാങ്ക്, പതിനെട്ടുകാരനായ ഒളിവർ ഡെമാൻ എന്നിവരും ബെസോസിനൊപ്പം ബഹിരാകാശത്തേക്ക് പോകുന്നുണ്ട്. ന്യൂ ഷെപ്പേർഡിന്റെ ആദ്യ യാത്രയാണിത്. ഭയമല്ല ആവേശമാണ് യാത്ര ഉണർത്തുന്നതെന്ന് ബെസോസ് പറഞ്ഞു.
ഞാൻ ആവേശഭരിതനാണ്.പേടിയുണ്ടോ എന്ന് ജനം ചോദിക്കുന്നു. യഥാർഥത്തിൽ എനിക്കുള്ളത് ആശങ്കയല്ല, ജിജ്ഞസയാണ്....'യാത്രയ്ക്ക് മുന്നോടിയായുള്ള ഒരു അഭിമുഖത്തിൽ ജെഫ് ബെസോസ് പറഞ്ഞു.
യാത്രപുറപ്പെടുന്നവർ നന്നായി പരിശീലിച്ചുണ്ടെന്നും വാഹനം പൂർണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് മീറ്റർ ഉയരമുള്ള റോക്കറ്റിന്റെ സഹായത്തോടെ 76 കിലോമീറ്റർ ഉയരത്തിലേക്ക് പറക്കുന്ന ന്യൂ ഷെപ്പേഡ് പിന്നീട് സ്വതന്ത്രമായി ഒറ്റയ്ക്കാകും യാത്ര. 106 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം തിരിച്ചിറങ്ങും. നാലുമിനിട്ട് യാത്രികർക്ക് ശൂന്യാകാശത്തെ ഭാരരഹിത അനുഭവം ആസ്വദിക്കാം. പിന്നീട് പാരച്യൂട്ടിന്റെ സഹായത്തോടെ ന്യൂ ഷെപ്പേഡ് തിരിച്ചിറങ്ങും.
എന്നാൽ യഥാർഥത്തിൽ ബ്രാൻസൻ നടത്തിയത് സ്‌പേസ് യാത്രയല്ലെന്നും സബ്ഓർബിറ്റ് യാത്രമാത്രമാണെന്നും നീൽ ഡീഗ്രാസ് ടൈസണെ പോലുള്ള ശാസ്ത്രജ്ഞനും ശാസ്ത്രനിരീക്ഷകരും ആരോപിക്കുന്നുണ്ട്. ഭൂമിയ്ക്ക് ചുറ്റുമുള്ള ഏതെങ്കിലും ഭ്രമണപഥത്തിൽ എത്തിയാൽ മാത്രമേ അതിനെ സ്‌പേസ് യാത്ര എന്നു വിളിക്കാൻ കഴിയു. ബ്രാൻസൻ നടത്തിയത് ബഹിരാകാശത്തിന്റെ വക്കിൽ നിന്ന് ഭൂമിയെ കണ്ട് തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും ടൈസൻ പറയുന്നു. ബെസോസിന്റെ യാത്രയും ഇത്തരത്തിൽ ഉള്ളതു തന്നെയായിരിക്കും. 
സ്വകാര്യ ബഹിരാകാശ കമ്പനികളിൽ പക്ഷേ സാങ്കേതിക വിദ്യാപരമായി ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയത് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ആണ്. എന്നാൽ ബഹിരാകാശ ടൂറിസത്തിലല്ല നാസയ്ക്ക് വേണ്ടിയുള്ള വമ്പൻ ബഹിരാകാശ ദൗത്യങ്ങളിലാണ് സ്‌പേസ് എക്‌സ് പ്രവർത്തിക്കുന്നത്. ഹെവി ലിഫ്റ്റ് ശേഷിയുള്ള പടുകൂറ്റൻ റോക്കറ്റുകളും ഏറ്റവും ആധുനികമായ പുനരോപയോഗ ശേഷിയുള്ള റോക്കറ്റുകളും ഒക്കെ ഇതിനകം തന്നെ സ്‌പേസ് എക്‌സ് വികസിപ്പിച്ചു കഴിഞ്ഞു.
 

English Summary : 'Excited, curious', says Jeff Bezos as he gets ready to ride his own rocket to space



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter