ഇന്ത്യ നൽകുന്ന സഹായം ചാരിറ്റി സംഭാവനയല്ല: ശ്രീലങ്കൻ പ്രധാനമന്ത്രി

  1. Home
  2. International

ഇന്ത്യ നൽകുന്ന സഹായം ചാരിറ്റി സംഭാവനയല്ല: ശ്രീലങ്കൻ പ്രധാനമന്ത്രി

ഇന്ത്യ നൽകുന്ന സഹായം ചാരിറ്റി സംഭാവനയല്ല: ശ്രീലങ്കൻ പ്രധാനമന്ത്രി


Latest

ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായങ്ങൾ ഒരു ചാരിറ്റി സംഭാവനയല്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ബുധനാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വിക്രമസിംഗെയുടെ പരാമർശം. ഇന്ത്യ നൽകുന്ന ഫിനാൻഷ്യൽ അസിസ്റ്റൻസ് ചാരിറ്റബിൾ ഡൊണേഷൻ അല്ല എന്നും, ഈ ലോണുകൾ തിരിച്ചടക്കേണ്ടത് സംബന്ധിച്ച് ശ്രീലങ്കക്ക് ഒരു പ്ലാൻ ഉണ്ടായിരിക്കണമെന്നും വിക്രമസിംഗെ പറഞ്ഞു.

''ഇന്ത്യൻ ക്രെഡിറ്റ് ലൈനിന്റെ കീഴിൽ നാല് ബില്യൺ യു.എസ് ഡോളറിന്റെ ലോണാണ് നമ്മൾ എടുത്തിരിക്കുന്നത്. നമ്മുടെ ഇന്ത്യൻ പങ്കാളികളിൽ നിന്നും കൂടുതൽ ഫിനാൻഷ്യൽ അസിസ്റ്റൻസിന് അഭ്യർത്ഥിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യക്കും ഇതുപോലെ നമ്മളെ തുടർച്ചയായി സഹായിക്കാൻ പറ്റിക്കൊള്ളണമെന്നില്ല. അവർ നൽകുന്ന അസിസ്റ്റൻസിന് അതിന്റേതായ പരിമിതികളുണ്ട്. ഇന്ത്യ നൽകുന്ന സഹായം ചാരിറ്റി സംഭാവനയല്ല

മറ്റൊരു വശം നോക്കുകയാണെങ്കിൽ ഈ ലോണുകൾ തിരിച്ചടക്കേണ്ടത് സംബന്ധിച്ച പ്ലാനും നമുക്കുണ്ടായിരിക്കണം,'' റനിൽ വിക്രമസിംഗെ പറഞ്ഞു. 'നമ്മുടെ സാമ്പത്തികരംഗം പൂർണമായും തകർന്നിരിക്കുകയാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും ഗുരുതരമായ പ്രശ്നം ഇതാണ്. ശ്രീലങ്കൻ എക്കോണമിയെ പുനരുജ്ജീവിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ.

അത് നടപ്പിലാക്കണമെങ്കിൽ, നമ്മൾ നേരിടുന്ന വിദേശനാണ്യ കരുതൽശേഖരത്തിന്റെ പ്രതിസന്ധി ആദ്യം പരിഹരിക്കണം. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി ചർച്ചകൾ നടത്തുക എന്നത് മാത്രമാണ് ഇന്ന് ശ്രീലങ്കക്ക് മുന്നിലുള്ള സുരക്ഷിതമായ മാർഗം. ഒരുകണക്കിന് നമുക്ക് മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ ഇതാണ്. ഐ.എം.എഫുമായി ചർച്ച നടത്തി അഡീഷണൽ ക്രെഡിറ്റ് സൗകര്യം നേടിയെടുക്കുന്നതിനുള്ള കരാറിലേർപ്പെടുക, എന്നതാണ് നമുക്ക് മുന്നിലുള്ള വഴി,'' വിക്രമസിംഗെ കൂട്ടിച്ചേർത്തു.

1948ൽ സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഭക്ഷണം, മരുന്നുകൾ, പാചകവാതകം, ഇന്ധനം എന്നിവക്ക് കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളാണ് ശ്രീലങ്കയെ ഈ സാഹചര്യത്തിൽ വലിയ തുക നൽകി സഹായിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾ കാരണം പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രജപക്സെ രാജി വെച്ചതോടെയാണ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

 

English Summary : Sri Lankan PM Ranil Wickremesinghe says Indian assistance is not 'charitable donations'