ACS Technology

News

കുട്ടികളുടെ പഠനമുറി തയാറാക്കാം 

Lifestyle

വീട് പണിയുമ്പോൾ മറ്റ് റൂമുകൾ ക്രമീകരിക്കാൻ എഞ്ചിനീയറോട് എന്തൊക്കെ നിർദേശങ്ങളാണ് നൽകാറുള്ളത്. ഇതുപോലെ തന്നെ ശ്രദ്ധ നൽകേണ്ടതാണ് കുട്ടികളുടെ പഠനമുറിയും. ഇനി പഠനത്തിനു മാത്രമായി ഒരു മുറിയില്ലെങ്കിൽ ഏതെങ്കിലുമൊരു മുറി പഠനമുറിയായി തയാറാക്കിയെടുക്കാം. പഠനമുറി തയാറാക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

പഠനമുറി ഒരുക്കാം
കുട്ടികളുടെ പഠനമുറി നിർമിക്കുമ്പോൾ അത് ആഡംബരത്തിന് വേണ്ടിയാകരുത്. ഇന്റീരിയർ ഡിസൈനുകളും ബാഹ്യമായ മറ്റ് അലങ്കാരങ്ങളും കുട്ടികളെ ഒരു തരത്തിലും സഹായിക്കില്ല. അതുകൊണ്ട് മുറി തയാറാക്കുമ്പോൾ ലളിതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടിയുടെ പഠനമുറിയിൽ നിർബന്ധമായും ഒരു ടേബിളും ഷെൽഫും ഉണ്ടായിരിക്കണം. സാമാന്യം നാല് തട്ടുകളെങ്കിലുമുള്ള ഷെൽഫിൽ കുട്ടിയുടെ പഠനസാമഗ്രികൾ വയ്ക്കാം. 

പഠനമുറിയുടെ ക്രമീകരണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് മുറിയുടെ സ്ഥാനമാണ്. പ്രധാന വാതിലിൽ നിന്ന് പെട്ടെന്ന് കടക്കാവുന്ന രീതിയിലാവരുത് പഠനമുറി. അതോടൊപ്പം ടെലിവിഷൻ, അടുക്കള എന്നിവയോട് ചേർന്ന് ഒരിക്കലും പഠനമുറി ക്രമീകരിക്കരുത്. പഠനമുറി തയാറാക്കുമ്പോൾ ഇക്കാര്യങ്ങൾ മാതാപിതാക്കൾ പ്രത്യേകം ഓർമയിൽ സൂക്ഷിക്കണം.

വീടിന്റെ ഏതെങ്കിലും ഒതുങ്ങിയ ഏരിയയിൽ ശാന്തമായ സ്ഥലത്ത് പഠനമുറി ഒരുക്കുക. ലൈറ്റ് നിറങ്ങൾ മുറിക്ക് നൽകുന്നതാണ് നല്ലത്. മുറിയുടെ നിറം പോലും കുട്ടിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. ലൈറ്റ് ഓറഞ്ച്, വെള്ള തുടങ്ങിയ നിറങ്ങളാണ് ഉത്തമം. 

സിഎഫ് എൽ ലൈറ്റോ,  ട്യൂബോ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണിലേക്ക് നേരിട്ട് ബൾബിലെ പ്രകാശം തട്ടരുത്. മിനിമം രണ്ട് ജനാലകളോ വെന്റിലേഷനുകളോ മുറിയിലുണ്ടാകണം. 
 

English Summary : study room for children



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter