
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് ഒരുക്കിയ കാമ്പസ് സിനിമയായ ഹൃദയം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലെത്തിയത്. സിനിമ കാണാൻ ആദ്യദിനം തന്നെ സുചിത്ര മോഹൻലാൽ തിയറ്ററിൽ നേരിട്ടെത്തിയിരുന്നു. ഇടപ്പള്ളി വിനീത തിയറ്ററിൽ വൈകിട്ടത്തെ പ്രദർശനത്തിനാണ് സുചിത്ര എത്തിയത്. സംവിധായകൻ വിനീത് ശ്രീനിവാസൻ, സമീർ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു.
‘സിനിമ ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതൽ പറഞ്ഞാൽ ഇമോഷനലാകും.’ സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് ഭീതിയുടെ സമയത്തും ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യുകയായിരുന്നു. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന് തന്നെ രംഗത്ത് വന്നിരുന്നു. വിനീത് ശ്രീനിവാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
English Summary : suchitra mohanlal about pranav s hridayam movie
Tags : suchitra mohanlal pranav hridayam movie