ACS Technology

News

സിക്‌സ് അടിക്കുന്നതിനിടെ രാഹുൽ ത്രിപതിക്ക് പരിക്ക്; വീഡിയോ വൈറൽ 

Sports

ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്‌സ് അടിച്ചതിന് പിന്നാലെ നിലതെറ്റി വീണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുൽ ത്രിപതിക്ക് പരിക്ക്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാഹുൽ തേവാത്തിയയെ ലോങ് ഓഫിലൂടെ സിക്‌സർ പറത്തിയ ശേഷമായിരുന്നു ത്രിപതിയുടെ വീഴ്ച്. സൺറൈസേഴ്‌സ് ഇന്നിങ്‌സിന്റെ 14ാം ഓവറിലായിരുന്നു സംഭവം.പരിക്കേറ്റതിനെ തുടർന്ന് ബാറ്റിങ് തുടരാൻ സാധിക്കാത്തതിനെ തുടർന്ന് ത്രിപതി (11പന്തിൽ 17) റിട്ടയർഡ് ഹർട്ടായി മടങ്ങി. നികോളസ് പുരാൻ താരത്തിന് പകരം കളത്തിലെത്തി.

പരിക്ക് സാരമല്ലെന്നും അടുത്ത മത്സരത്തിന് മുമ്പ് ത്രിപതി തിരിച്ചെത്തുമെന്നും ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ പ്രത്യാശ പ്രകടിപ്പിച്ചു.ത്രിപതിയുടെ അഭാവം ഹൈദരാബാദിന്റെ മത്സരഫലത്തെ ബാധിച്ചില്ല. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ഗുജറാത്തിനെ തകർത്തത്. ഗുജറാത്തിന്റെ ആദ്യ തോൽവിയാണിത്. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടന്നു. നായകൻ കെയ്ൻ വില്യംസൺ (57), അഭിഷേക് ശർമ (42) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ സഹായിച്ചത്. നിക്കോളാസ് പുരാൻ (34), ഐദൻ മക്രം (12) എന്നിവരും മികച്ച പിന്തുണയേകി.

English Summary : sunrisers hyderabads rahul tripathi gets injured while hitting six video went viral



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter