
പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും കുടുംബങ്ങള്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. വിശേഷ ദിവസങ്ങളില്‍ ഇരുതാരങ്ങളുടെയും കുടുംബംഗങ്ങള്‍ പരസ്പരം ആശംസകള്‍ നേരാറുണ്ട്. സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും ഇരു കുടുംബങ്ങളും ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോൾ ദുൽഖർ സൽമാന്റെ മകൾ മറിയവും അലംകൃതയും ചേർന്നുള്ളൊരു ചിത്രമാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ആലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഈ ചിത്രം പങ്കുവച്ചത്. ഈ കുഞ്ഞു രാജകുമാരികളുടെ ചിത്രത്തിന് ഇഷ്ടമറിയിച്ചെത്തുന്നത് നിരവധിപ്പേരാണ്. ചിത്രത്തിൽ അലംകൃതയുടെയും മറിയത്തിന്റെയും മുഖം വ്യക്തമല്ല പതിവ് പോലെ ആലിയുടെ മുഖം എന്താണ് കാണിക്കാത്തതെന്ന ചോദ്യവുമായി ആരാധകരുമെത്തി. ആലിയുടെ വിശേഷങ്ങളൊക്കെ പൃഥ്വിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ടെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് കുറവാണ്.
English Summary : supriya menon post daughter alankritha and dulquear s daughter picture