ACS Technology

News

സൂക്ഷിക്കുക, കംപ്യൂട്ടർ വിഷൻ സിൻഡ്രോം 

Lifestyle

കംപ്യൂട്ടറിന്റെ നിരന്തരമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. പ്രത്യേകിച്ചും കണ്ണുകൾക്ക്. കണ്ണിൽ നിന്നും വെള്ളം വരിക, തലവേദന, കണ്ണിന് വേദന എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാം. വളരെ നേരം ഇവ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് ആയാസം വർധിക്കുന്നു. ഇതിനെ കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നു വിളിക്കുന്നു. 

ലക്ഷണങ്ങൾ 

  • തലവേദന 
  • കണ്ണ് വരളുക
  • അധികമായി കണ്ണിൽ നിന്നും വെള്ളം വരിക 
  • കഴുത്തിനും തോളിനും വേദന
  • കണ്ണുകൾക്ക് വേദന 
  • കാഴ്ചയ്ക്ക് മങ്ങൽ 
  • കണ്ണിന് പുകച്ചിൽ
  • കൈത്തണ്ട വേദന
  • കണ്ണിന് ആയാസവും ക്ഷീണവും

കംപ്യൂട്ടർ ഉപയോഗിക്കാം ശ്രദ്ധയോടെ 

  • കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാം. കണ്ണുകൾക്ക് കൃത്യം മുൻപിൽ വേണം മോണിറ്റർ സ്ഥാപിക്കാൻ. 
  • ഒരിക്കലും കണ്ണുകൾ മുകളിലേക്ക് ഉയർത്തി നോക്കത്തക്ക വിധത്തിൽ കംപ്യൂട്ടർ വയ്ക്കരുത്. നേരെ നോക്കുമ്പോൾ കണ്ണുകൾക്ക്  5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്റർ. 
  • തുടർച്ചയായി മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കരുത്. ഒരു മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റ് നടക്കുകയോ കണ്ണിന് ചെറിയ വ്യായാമങ്ങൾ നൽകുകയോ ചെയ്യാം. 
  • കുറച്ച് സമയം കണ്ണുകളടച്ച് ഇരിക്കുകയോ പത്ത് മിനിറ്റ് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാം. 

കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

  • നട്ടെല്ല് നിവർത്തി വേണം കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാൻ. 
  • ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. സ്‌ക്രീനിലെ ഗ്ലെയർ പരമാവധി കുറയ്ക്കുക. 
  • ഒരു മണിക്കൂർ കൂടുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 
  • അരമണിക്കുർ കൂടുമ്പോൾ കണ്ണിന് വിശ്രമം നൽകുക. 
  • മുറിയിൽ ഒരേ രീതിയിൽ വെളിച്ചം ക്രമീകരിക്കുക. 
  • ചെടിച്ചട്ടികൾ, അക്വേറിയം എന്നിവ മുറിയിൽ ക്രമീകരിക്കുക. ഇത് മുറിയിൽ ഈർപ്പം കൂട്ടുകയും കണ്ണിന്റെ വരൾച്ച തടയുകയും ചെയ്യും.

English Summary : symptoms of computer vision syndrome



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter