
രുചികരമായ മുട്ട വരട്ടിയത് തയാറാക്കാം. ചൂടോടെ കഴിക്കാം
ചേരുവകൾ
പുഴുങ്ങിയ മുട്ട: 4 എണ്ണം
സവാള: 3 എണ്ണം
തക്കാളി: 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്: 1 ടേബ്ൾസ്പൂൺ
മല്ലിപ്പൊടി: 1 ടേബ്ൾസ്പൂൺ
മുളകുപൊടി: 1 ടേബ്ൾസ്പൂൺ
മഞ്ഞൾപൊടി: അര ടേബ്ൾസ്പൂൺ
വലിയ ജീരകം: 1 ടീസ്പൂൺ
എണ്ണ: 2 ടേബ്ൾസ്പൂൺ
ഉപ്പ്: പാകത്തിന്
പഞ്ചസാര: ഒരു നുള്ള്
മല്ലിയില: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ഒഴിച്ച് ജീരകം മൂപ്പിക്കുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. ശേഷം സവാളയും തക്കാളിയും മിക്സിയിൽ അൽപം വെള്ളവും ചേർത്ത് അരച്ചെടുത്ത കൂട്ട് ചട്ടിയിലേക്ക് ഒഴിച്ച് മസാലപ്പൊടികളും പാകത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് വെള്ളമയം മാറി എണ്ണ തെളിയുന്നതുവരെ ചെറുതീയിൽ വരട്ടി എടുക്കുക. ശേഷം പുഴുങ്ങിയ മുട്ട രണ്ടായി പിളർന്നത് ചേർത്ത് അഞ്ചു മിനിറ്റുകൂടി വേവിക്കുക. ശേഷം ചൂടോടെ ഉപയോഗിക്കുക.
English Summary : tasty egg dried recipe