ACS Technology

News

സാഫറോൺ പ്രോൺസ് റൈസ്;  ചെമ്മീൻ ഉപയോഗിച്ച് ഒരു രുചികരമായ വിഭവം

Lifestyle

ചെമ്മീൻ ഉപയോഗിച്ച് തയാറാക്കാവുന്ന രുചികരമായ വിഭവം

ചേരുവകൾ
ബസ്മതി റൈസ്- മൂന്ന് കപ്പ്
ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട- ഓരോന്നു വീതം
ഉപ്പ് -പാകത്തിന്
ചെമ്മീൻ (ഇടത്തരം വലുത്)- 500 ഗ്രാം
ഉപ്പ്- പാകത്തിന്
കാശ്മീരി മുളകുപൊടി- നാല് ടീസ്പൂൺ
നാരങ്ങാനീര്- നാല് ടീസ്പൂൺ
എണ്ണ- ഒരു കപ്പ്
ഉലുവ- ഒരു ചെറിയ സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില- ഒരു തണ്ട്
പച്ചമുളക്- അഞ്ച്, പിളർന്നത്
സവാള- രണ്ട്, നീളത്തിൽ അരിഞ്ഞത്
തക്കാളി- ഒന്ന്, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി നീളത്തിൽ അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ
വെള്ളം- അര കപ്പ്
ഗരം മസാലപ്പൊടി- ഒരു ടീസ്പൂൺ
നെയ്യ്- ഒരു ടീസ്പൂൺ
നാരങ്ങാനീര്- രണ്ട് ടീസ്പൂൺ
സാഫറോൺ- രണ്ട് ടീസ്പൂൺ
മല്ലിയില- മൂന്ന് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ചേർത്ത് ചോറ് പകുതി വേവിച്ച് മാറ്റി വയ്ക്കുക. ചെമ്മീനിൽ ഉപ്പ്, കാശ്മീരി മുളകുപൊടി, നാരങ്ങാനീര് എന്നിവ പുരട്ടി വച്ച ശേഷം വറുത്തെടുക്കുക. രണ്ട് വലിയ സ്പൂൺ എണ്ണ ചൂടാക്കി ഉലുവ മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക്, സവാള എന്നിവ ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്തിളക്കുക.

ബാക്കി ഇഞ്ചിയും അരക്കപ്പ് വെളളവും ചേർത്ത് മുകളിൽ ചെമ്മീൻ വറുത്തത് നിരത്തണം. ഇതിനുമുകളിൽ ചോറും നിരത്തുക. ഏറ്റവും മുകളിൽ ഗരം മസാലപ്പൊടി, നെയ്യ്, നാരങ്ങാനീര് എന്നിവ വിതറി, പാലിൽ കുതിർത്ത സാഫറോൺ ഒഴിച്ച് മല്ലിയില തൂവി പാത്രം അടച്ചു 15 മിനിറ്റ് ചെറുതീയിൽ വെക്കുക. ശേഷം മിക്‌സ് ചെയ്ത് വിളമ്പാം.

English Summary : tasty saffron prawns rice recipe



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter