ACS Technology

News

ഡാനിഷ് സിദ്ദീഖി ഉൾപ്പെട്ട റോയിട്ടേഴ്സ് സംഘത്തിന് പുലിസ്റ്റർ പുരസ്‌കാരം 

Trending

കൊവിഡ് മാഹാമാരി ഇന്ത്യയിൽ തീർത്ത ദുരിതങ്ങളുടെ നേർചിത്രം ലോകത്തിന് മുന്നിലെത്തിയ റോയിട്ടേഴ്സ് സംഘത്തിന് പുലിസ്റ്റർ പുരസ്‌കാരം. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖി ഉൾപ്പെട്ട സംഘത്തിനാണ് പുരസ്‌കാരം. 

ഡാനിഷ് സിദ്ദീഖിക്ക് പുറമെ അദ്നാൻ ആബിദി, സന്ന ഇർഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് സംഘത്തിലുള്ളത്. ഡാനിഷ് സിദ്ദീഖിക്ക് മാരണാന്തര ബഹുമതിയായണ് പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ ജുലൈയിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെടുന്നത്. 

റോഹിഗ്യൻ അഭയാർഥികളുടെ ദുരിത ജീവിതം പകർത്തിയതിന് 2018ൽ തന്നെ ഡാനിഷിന് പുലിസ്റ്റർ പുരസ്‌കാരം ലഭിച്ചിരുന്നു. 

English Summary : team including danish siddiqui gets pulitzer prize



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter