ACS Technology

News

താലിബാൻ വീണ്ടും പിടിമുറുക്കുമ്പോൾ; അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം എങ്ങനെയെല്ലാമാണ് ബാധിക്കപ്പെടുന്നത്

Social Media

യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറിക്കിയ താലിബാൻ പ്രദേശത്തെ സ്ത്രീകളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. 15നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ വിവരങ്ങൾ പ്രാദേശിക മതനേതാക്കളിൽ നിന്നും തീവ്രവാദ സംഘടനയായ താലിബാൻ ആവശ്യപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യതത്. വിവാഹം ചെയ്യുന്നതിനായിട്ടാണ് സ്ത്രീകളെ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. 15 വയസിന് മുകളിൽ പ്രായമുള്ളവരുടെയും 45 വയസിൽ താഴെയുള്ള വിധവകളായ സ്ത്രീകളുടെയും വിവരങ്ങൾ കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രദേശത്തെ ഇമാമുമാരോടും മൊല്ലമാരോടുമാണ് ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷൻ നോട്ടീസ് മുഖേനെയാണ് നിർദേശം നൽകിയിരിക്കുന്നത്.

യുഎസ് സൈന്യം പിന്മാറിയതോടെ ഗ്രാമപ്രദേശങ്ങളിലടക്കം താലിബാൻ സ്വാധീനം ശക്തമാക്കി. ഭയം മൂലം ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തട്ടിക്കൊണ്ട് പോകലടക്കമുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ പെൺകുട്ടികൾ വീടുകളിൽ തന്നെ തുടരുകയാണ്. 

ഈ പശ്ചാത്തലത്തിൽ താലിബാൻ 1996 -ൽ കാബൂളിൽ എത്തി അഫ്ഘാനിസ്ഥാന്റെ ഭരണം പിടിച്ചപ്പോൾ ആ രാജ്യത്തെ സ്ത്രീകളുടെ ജീവിതം എങ്ങനെയെല്ലാമാണ് ബാധിക്കപ്പെട്ടതെന്ന് ഫേസ്ബുക്കിൽ കുറിക്കുകയാണ് വിനയ രാജ്. 

കുറിപ്പിന്റെ പൂർണരൂപം 

താലിബാൻ ഉടൻ കാബൂൾ കീഴടക്കി അഫ്ഘാനിസ്ഥാന്റെ ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. മറ്റ് അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ അതിനുവലിയ താമസമൊന്നുമില്ല. 
താലിബാൻ 1996 -ൽ കാബൂളിൽ എത്തി അഫ്ഘാനിസ്ഥാന്റെ ഭരണം പിടിച്ചപ്പോൾ ആ രാജ്യത്തെ സ്ത്രീകളുടെ ജീവിതം എങ്ങനെയെല്ലാമാണ് ബാധിക്കപ്പെട്ടത്?
1996 സെപ്റ്റംബർ 30 ന് എല്ലാ സ്ത്രീകളെയും ജോലിയിൽ നിന്ന് വിലക്കണമെന്ന് താലിബാൻ ഉത്തരവിട്ടു. സർക്കാർ ജീവനക്കാരിൽ 25 ശതമാനം സ്ത്രീകളാണെന്നാണ് കണക്കാക്കുന്നത്. പ്രാഥമിക വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും തന്നെ സ്ത്രീകളായതിനാൽ കാബൂളിൽ പെൺകുട്ടികളുടെ മാത്രമല്ല കുട്ടികളുടെപോലും പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടി. കാബൂളിൽ മാത്രം 106,256 പെൺകുട്ടികളെയും 148,223 പുരുഷ വിദ്യാർത്ഥികളെയും 8,000 വനിതാ യൂണിവേഴ്‌സിറ്റി ബിരുദധാരികളെയും ഇതുബാധിച്ചു. 7,793 വനിതാ അധ്യാപകരെ പിരിച്ചുവിട്ടു, ഇത് വിദ്യാഭ്യാസ വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും 63 സ്കൂളുകൾ അടച്ചുപൂട്ടാൻ ഇടയാവുകയും ചെയ്തു. മറ്റു ചിലത്:
എട്ടാം വയസ്സുമുതൽ, അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് അടുത്ത "രക്തബന്ധു", ഭർത്താവ്, അല്ലെങ്കിൽ മരുമകൻ എന്നിവരൊഴികെ പുരുഷന്മാരുമായി നേരിട്ട് ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകൾക്കുള്ള മറ്റ് നിയന്ത്രണങ്ങൾ ഇവയായിരുന്നു:
* രക്തബന്ധു കൂടെയില്ലാതെയോ അല്ലെങ്കിൽ ബുർഖ ധരിക്കാതെയോ സ്ത്രീകൾ തെരുവുകളിൽ പ്രത്യക്ഷപ്പെടരുത്.
* സ്ത്രീകൾ ഉയർന്ന ഹൈഹീൽഡ് ഷൂ ധരിക്കരുത്, കാരണം ഒരു പുരുഷനും സ്‌ത്രീയുടെ കാലടിശബ്ദം കേട്ട് ചഞ്ചലിതനാവരുത്.
* ഒരു അപരിചിതനും സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ലാത്തതിനാൽ സ്ത്രീകൾ പരസ്യമായി ഉച്ചത്തിൽ സംസാരിക്കരുത്.
* തെരുവിൽ നിന്ന് സ്ത്രീകൾ ദൃശ്യമാകാതിരിക്കാൻ എല്ലാ താഴത്തെ നിലയിലെയും, ഒന്നാം നിലയിലെയും റെസിഡൻഷ്യൽ വിൻഡോകൾ പെയിന്റ് ചെയ്യുകയോ സ്ക്രീൻ ചെയ്യുകയോ ചെയ്യണം.
* പത്രങ്ങളിലോ പുസ്തകങ്ങളിലോ കടകളിലോ വീട്ടിലോ സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നതും ചിത്രീകരിക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു.
* "സ്ത്രീകൾ" എന്ന വാക്ക് ഉൾക്കൊള്ളുന്ന ഏതെങ്കിലും സ്ഥലനാമങ്ങളുടെ പരിഷ്‌ക്കരണം. ഉദാഹരണത്തിന്, "വനിതാ ഉദ്യാനം" "സ്പ്രിംഗ് ഗാർഡൻ" എന്ന് പുനർനാമകരണം ചെയ്തു.
* സ്ത്രീകൾ അവരുടെ അപ്പാർട്ടുമെന്റുകളുടെയോ വീടുകളുടെയോ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത് വിലക്കി.
* റേഡിയോയിലും, ടെലിവിഷനിലും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം നിരോധിച്ചു.
ഇതൊക്കെ ലംഘിച്ചാൽ പരസ്യമായ ചാട്ടയടികൾ, ചെറുതായൊരു തലവെട്ടൽ ഒക്കെയേ ഉണ്ടായിരുന്നുള്ളൂ.
പിന്നെ ഇതൊക്കെ ഒരു രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണല്ലോ എന്നൊർക്കുമ്പോഴാ ഒരു സമാധാനം.

English Summary : the taliban s attitude towards women afghanistan facebook postRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter