ACS Technology

News

ഷാംപൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

Lifestyle

മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഷാംപൂ ഇടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളിൽ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 

  • ഷാംപൂ മുടിയിൽ ഉപയോഗിക്കുന്നതിനു മുൻപ് മുടി നല്ലതു പോലെ ചീകി ഒതുക്കണം. മുടിയിലെ കെട്ടെല്ലാം എടുത്ത് കളഞ്ഞതിനു ശേഷമാണ് ഇത് ചെയ്യേണ്ടത്. ഷാംപൂ ഇട്ട് മുടി കെട്ടു പിണയാതിരിക്കാൻ ഇത് സഹായിക്കും. 
  • മുടി ഒന്ന് കഴുകിയ ശേഷമായിരിക്കണം ഷാംപൂ ഇടേണ്ടത്. അൽപം ഷാംപൂ കൈയ്യിലെടുത്ത് തലയിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക. മുടിയുടെ നീളം എത്രത്തോളം ഉണ്ടോ അത്രത്തോളം മസ്സാജ് ചെയ്യണം.
  • തണുത്ത വെള്ളത്തിലായിരിക്കണം മുടി കഴുകാൻ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല മുകളിൽ നിന്നും താഴേക്കായിരിക്കണം ഇത് ചെയ്യേണ്ടത്. 
  • ശേഷം കണ്ടീഷണർ മുടിയിൽ ഇടണം. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഒന്നാണ് കണ്ടീഷണർ എന്ന കാര്യത്തിൽ സംശയം വേണ്ട. കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. ഇത് മുടിയിലെ ക്യൂട്ടിക്കിൾസ് ബലമുള്ളതാക്കാനും മുടി കൊഴിച്ചിലിൽ നിന്നും സംരക്ഷിക്കുന്നു.
  • കണ്ടീഷണർ ഉപയോഗിച്ച് കഴിഞ്ഞ ശേഷം മുടി നല്ലതു പോലെ കഴുകാം. ഒരു ടവ്വൽ എടുത്ത് മുടി നല്ലതു പോലെ കഴുകി ഉണക്കുക. 
  • ഹെയർഡ്രൈയർ ഉപയോഗിച്ച് ഒരിക്കലും മുടി ഉണക്കാൻ ശ്രമിക്കരുത്. സ്വാഭാവിക രീതിയിൽ തന്നെ മുടി ഉണക്കാൻ ശ്രമിക്കണം. അല്ലാത്ത പക്ഷം അത് മുടിക്ക് തിളക്കം നഷ്ടപ്പെടാനും മുടിയുടെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. 
  • ചിലർ എണ്ണ ഉപയോഗിച്ച് കഴിഞ്ഞ് ഉടൻ തന്നെ ഷാംപൂ ഇടാറുണ്ട്. എന്നാൽ എണ്ണ പുരട്ടി മിനിമം അരമണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ ഷാംപൂ ഇടാൻ പാടുകയുള്ളൂ.

English Summary : things should care while using shampoo in hair

Tags : shampoo hair



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter