ഡയറ്റ് ആരംഭിക്കുന്നതിന് മുമ്പ് ചിലത് അറിയണം; ഇല്ലെങ്കിൽ ഗുണത്തെക്കാളേറെ ദോഷം
Lifestyle
ഡയറ്റ് ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ഗുണത്തെക്കാളേറെ ഉണ്ടാകുന്നത് ദോഷമായിരിക്കും
വിദഗ്ദ്ധ ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം മാത്രമേ ഭക്ഷണ ക്രമീകരണം ആരംഭിക്കാവൂ.
സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
ഒരു മാസത്തിൽ രണ്ടുമുതൽ നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കുന്നതാണ് ആരോഗ്യകരം. ഇതിൽ കൂടുതൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
ഭക്ഷണക്രമീകരണസമയത്ത് നിർജ്ജലീകരണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം. കരിക്കിൻ വെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം എന്നിവ മികച്ചതാണ്.
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കൃത്യ അളവിൽ ഉൾപ്പെട്ടതാണ് മാതൃകാ ഡയറ്റ് പ്ലാൻ.
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നഘട്ടത്തിൽ ചെറിയതോതിലുള്ള ക്ഷീണം സ്വാഭാവികമാണ്. എന്നാൽ തലകറക്കം, തളർച്ച, കഠിനമായ തലവേദന, ഛർദ്ദി, ദഹനപ്രശ്നം എന്നിവയുണ്ടായാൽ അടിയന്തരമായി ഡോക്ടറെ കാണണം.
English Summary : things to remember before start dieting