ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി തിരുവനന്തപുരത്ത്; അദാനിഗ്രൂപ്പിന് നിനച്ചിരിക്കാതെ വമ്പൻ നേട്ടം

  1. Home
  2. Business

ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി തിരുവനന്തപുരത്ത്; അദാനിഗ്രൂപ്പിന് നിനച്ചിരിക്കാതെ വമ്പൻ നേട്ടം

ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി തിരുവനന്തപുരത്ത്; അദാനിഗ്രൂപ്പിന് നിനച്ചിരിക്കാതെ വമ്പൻ നേട്ടം


Business

സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നു. കൊളംബോയിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതിനായി കൂടുതൽ വിമാനങ്ങളാണ് കേരള തലസ്ഥാനത്ത് എത്തുന്നത്. ഇതോടെ ശ്രീലങ്കയുടെ പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിന് സാമ്പത്തികമായി നേട്ടമാവുകയാണ്. 

കൊളംബോയുടെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളമായതിനാലാണ് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി പറക്കുന്നത്. ഇന്ധനം നിറയ്ക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും, പാർക്കിംഗ് ഇനത്തിലും ലാൻഡിംഗിനുമുള്ള ഫീസ് ലഭിക്കുന്നതിനാൽ ഇപ്പോഴത്തെ മാറ്റം അദാനിഗ്രൂപ്പിന് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമേ ഇന്ധന നികുതി ഇനത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വരുമാനം വർദ്ധിക്കും. 

ഇന്ധനം നിറയ്ക്കാനായി വിമാനങ്ങൾ എത്തുമ്പോൾ യാത്രക്കാരെ കൊണ്ടുവരാൻ അനുവദിക്കാറില്ല, അതേസമയം ക്രൂ ചെയ്ഞ്ചിനും മറ്റുമായി ജീവനക്കാർക്ക് സഞ്ചരിക്കാനാവും. ദീർഘദൂര സർവീസ് നടത്തുന്ന വിമാനങ്ങൾ ഒരു സമയം 100 ടൺ വരെ ഇന്ധനം ശേഖരിക്കാറുണ്ട്. കൊളംബോയിൽ നിന്നും ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ അടുത്തിടെ ഇറങ്ങിയിരുന്നു. അടുത്തമാസം ആദ്യവും നാല് വിമാനങ്ങൾ ശ്രീലങ്കയിൽ നിന്നും ഇന്ധനത്തിനായി തിരുവനന്തപുരത്ത് ലാന്റ് ചെയ്യും. 

മെൽബൺ, ഫ്രാങ്ക്ഫർട്ട് സർവീസുകളെല്ലാം ലാഭകരമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ ശ്രീലങ്കയ്ക്ക് അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്. കൊളംബോ വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂറിൽ കുറവ് മാത്രമാണ് തിരുവനന്തപുരത്ത് എത്താൻ വിമാനങ്ങൾക്ക് വേണ്ടത്. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയവയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ആവശ്യമായ ഇന്ധനം എത്തിക്കുന്നത്.

English Summary : thiruvananthapuram airport gain from sri lankan crisis