
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാവും. സെപ്റ്റംബറിൽ ഓസ്ട്രേലിയ ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ ഒരു മത്സരം ഇവിടെ കളിക്കും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഐപിഎല്ലിനും ലോകകപ്പിനും ഇടയിൽ ഇന്ത്യ കളിക്കുന്ന നാലാമത്തെ ടി20 പരമ്പരയായിരിക്കുമിത്.
നേരത്തെ നശിച്ചുതുടങ്ങിയ സ്റ്റേഡിയത്തിന്റെ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷൻ നന്നാക്കിയെടുത്തു. കരസേന റിക്രൂട്ട്മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെയാണ് കാര്യവട്ടം സ്റ്റേഡിയം നശിച്ചത്. അറ്റകുറ്റപണി നടത്താത്തതോടെ സ്റ്റേഡിയം പൂർണ്ണമായും ഉപയോഗശൂന്യമായി.
കേരളക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ഒന്നരകോടി മുടക്കി പുതുക്കിപ്പണിതു. പിന്നീട് വനിതാ സീനിയർ ട്വന്റി 20 ലീഗ് ഡേ നൈറ്റ് മത്സരത്തിനാണ് സ്റ്റേഡിയം വേദിയായിത്.
നേരത്തെ ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു മത്സരം ഇവിടെ അനുവദിച്ചെങ്കിലും കോവിഡ് കാരണം ഒഴിവായി. ജൂണിൽ ഒരു മത്സരം കിട്ടേണ്ടതായിരുണെങ്കിലും മഴ പ്രശ്നമാവും. രണ്ട് ട്വന്റി ട്വന്റിയും ഒരു ഏകദിനവും 10 എ ക്ലാസ് മത്സരങ്ങളും നടന്ന സ്റ്റേഡിയം വീണ്ടും ഒരു അന്താരാഷ്ട്രമത്സരത്തിന് തയ്യാറെടുക്കയാണ്.
English Summary : thiruvananthapuram karyavattom greenfield host one match of india vs australia t20 series