
ഷേവിങ് വളരെ ശ്രദ്ധിച്ചുചെയ്യേണ്ട ഒന്നാണ്. ഷേവിങ്ങിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഷേവിങ് ക്രീം ഉപയോഗിക്കാം
ഷേവിങിന് സോപ്പും മറ്റും ഉപയോഗിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഷേവിങ് ക്രീം ആണ് നല്ലത്. ഇത് താടിയിലെ രോമങ്ങളെ കൂടുതൽ സ്മൂത്താക്കും. കൂടാതെ എണ്ണമയം നീക്കാനും ഉപകരിക്കും. ക്രീമോ ജെല്ലോ ഉപയോഗിച്ചുള്ള ഷേവിങ്ങിൽ മുറിവുകൾ ഉണ്ടാകില്ല
ജെൽ/ക്രീം അൽപ്പം മാത്രം
ഒരുപാട് ജെൽ ഉപയോഗിച്ചാകരുത്. ഇത് മുഖത്തെ ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു. കുറച്ചു ജെൽ എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത ശേഷമാണ് ഷേവ് ചെയ്യേണ്ടത്.
മുഖത്തെ തൊലി വലിച്ചു പിടിച്ച് ഷേവിങ്
അശ്രദ്ധമായുള്ള ഷേവിങ് എപ്പോഴും മുഖത്ത് ബ്ലേഡുകൊണ്ടുള്ള ചെറിയ മുറിവുകളുണ്ടാക്കാറുണ്ട്. എന്നാൽ മുഖത്തിന്റെ തൊലി ഒരു ഭാഗം വലിച്ചുപിടിച്ച് ഷേവ് ചെയ്താൽ ചെറിയ മുറിവുകൾ പോലും ഒഴിവാക്കാൻ സാധിക്കും.
ട്രിമ്മർ ഉപയോഗിക്കുമ്പോൾ
ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ചുള്ള ഷേവിങും ട്രിമ്മുമൊക്കെ വളരെ ശ്രദ്ധിച്ചുവേണം. ചാർജ് ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കാൻ പാടില്ല. ചാർജ് അൺപ്ലഗ് ചെയ്തശേഷമായിരിക്കണം ട്രിം നിർവഹിക്കേണ്ടത്.
തണുത്തവെള്ളവും ആഫ്റ്റർഷേവും
ഷേവിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പിന്നീട് ആഫ്റ്റർ വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്.
English Summary : tips for clean and comfortable shave