ട്രെഡ് മിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ  

  1. Home
  2. Lifestyle

ട്രെഡ് മിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ  

ട്രെഡ് മിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ  


Lifestyle

ഇന്നത്തെ ജീവിതരീതിയിൽ വ്യായാമത്തിന് പ്രധാന സ്ഥാനമുണ്ട്. നടക്കുന്നതും ഓടുന്നതുമെല്ലാം ആരോഗ്യം നൽകുകയും അതേ സമയം അസുഖം ഒഴിവാക്കുകയും ചെയ്യുന്ന വ്യായാമമുറകളാണ്. നടക്കാനും ഓടാനുമെല്ലാം സമയക്കുറവുള്ളവരെ സഹായിക്കുന്ന ഒന്നാണ് ട്രെഡ് മിൽ. വ്യായാമങ്ങളുടെ കൂട്ടത്തിൽ ഇതിന് പ്രധാന സ്ഥാനവുമുണ്ട്. ശരീരഭാരം പെട്ടെന്നു കുറയ്ക്കാൻ ട്രെഡ് മിൽ വ്യായാമങ്ങൾ സഹായിക്കുകയും ചെയ്യും.

ട്രെഡ് മിൽ വ്യായാമങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്

ട്രെഡ് മിൽ വ്യായാമത്തിന് തയ്യാറെടുക്കുകയെന്നത് വളരെ പ്രധാനം. ഇതിനായി ശാരീരികവും മാനസികവുമായി തയ്യാറെടുക്കുക. ക്ഷീണവും മറ്റുമുള്ളപ്പോൾ ഈ വ്യായാമം ചെയ്യരുത്. ട്രെഡ് മിൽ വ്യായാമങ്ങൾക്ക് ട്രാക് പാന്റ്സ്, കോട്ടൻ ടീ ഷർട്ട്, ഷൂസ് എന്നിവയാണ് ഏറ്റവും അനുയോജ്യം. വെള്ളവും കരുതണം. വ്യായാമം ചെയ്യുമ്പോൾ വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. കാരണം വിയർപ്പിന്റെ രൂപത്തിൽ ശരീരത്തിൽ നിന്നും ജലനഷ്ടമുണ്ടാകും.

നേരെ ചെന്ന് ട്രെഡ് മില്ലിൽ കയറുന്നതിനു പകരം വാം അപ് വ്യായാമങ്ങൾ ചെയ്യുക. കൂടുതൽ ഗുണകരമായ രീതിയിൽ വ്യായാമം ചെയ്യാൻ ഇത് സഹായിക്കും. സ്ട്രെച്ചിംഗ് വ്യായാമങ്ങൾ എന്തായാലും ചെയ്തിരിക്കുക. സാവധാനത്തിൽ തുടങ്ങി വേഗം കൂട്ടുന്ന വിധത്തിൽ വ്യായാമം ചെയ്യുക. പെട്ടെന്ന് വേഗം കൂട്ടരുത്. ക്രമാനുഗതമായേ വേഗം വർദ്ധിപ്പിക്കാവൂ. എന്നാൽ തുടങ്ങിയ സ്പീഡിൽ തന്നെ അവസാനം വരെ വ്യായാമം ചെയ്യുകയുമരുത്. വേഗം വർ്ദ്ധിപ്പിച്ചാലേ ഗുണം ലഭിയ്ക്കൂ. ട്രെഡ് മിൽ വ്യായാമങ്ങൾക്കു മുൻപ് ഭക്ഷണം കഴിയ്ക്കാതിക്കാൻ ശ്രദ്ധിയ്ക്കുക. ഇങ്ങനെ ചെയ്താൽ വ്യായാമം ചെയ്യാൻ ക്ഷീണം തോന്നും. ഇടയ്ക്ക് വെള്ളമോ ജ്യൂസോ കുടിയ്ക്കാം. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുക. കൊഴുപ്പു കളയുക എന്നിവയ്ക്കു പുറമെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ട്രെഡ് മിൽ വ്യായാമങ്ങൾ വളരെ പ്രധാനമാണ്.

English Summary : tips for treadmill safety