ACS Technology

News

നഖങ്ങൾ മനോഹരമാക്കാൻ ചില ടിപ്സ് 

Lifestyle

നഖങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നഖങ്ങൾ മികച്ച രീതിയിൽ പരിചരിക്കുവാനും മനോഹരമാക്കുവാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ടിപ്സ്...

നാരങ്ങ

നാരങ്ങ ഉപയോ​ഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖത്തിലെ കറ ഒഴിവാക്കാൻ സ​ഹായിക്കും.കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. 

 ടീ ട്രീ ഓയിൽ

​നഖങ്ങളുടെ ആരോഗ്യത്തിന്  ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് ടീ ട്രീ ഓയിൽ. ടീ ട്രീ ഓയിൽ കോട്ടൺ തുണിയിലോ പഞ്ഞിയിലോ ഒഴിച്ച് ദിവസവും ഒരു തവണ നഖങ്ങളിൽ പുരട്ടി മസാജ് ചെയ്യുക.

വെളിച്ചെണ്ണ

നഖങ്ങൾ  ആരോഗ്യകരമായി നിലനിർത്താൻ വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യമുള്ള നഖങ്ങൾക്കായി വെളിച്ചെണ്ണ ഉപയോഗിച്ച് നഖത്തിൽ മസാജ് ചെയ്യുക.

ഒലിവ് ഓയിൽ 
നഖങ്ങൾക്ക് ബലക്കുറവ് ഉള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.കേടുവന്നതും പൊട്ടുന്നതുമായ നഖങ്ങൾ അകറ്റാൻ മികച്ചതാണ് ഒലിവ് ഓയിൽ. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും . ആഴ്ചയിൽ രണ്ട് തവണ ഒലീവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യാം.

English Summary : tips to healthy finger nails



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter