ACS Technology

News

ചുണ്ടുകൾ നിറം വയ്ക്കാൻ ഇതാ ചില ടിപ്‌സ്

Lifestyle

ചുണ്ടുകൾ വരണ്ട് നിറം നഷ്ടമാകുന്നത് ഭംഗി നഷ്ടപ്പെടുത്തുമെന്ന ഭയം വേണ്ട. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ആകർഷണീയമായ അധരങ്ങൾ സ്വന്തമാക്കാം. അതിനായി ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തിന് അൽപം ശ്രദ്ധ നൽകിയാൽ മതി.

  • ചുണ്ടുകൾക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ഗ്ലിസറിൻ. ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്ക് ഗ്ലിസറിൻ പരിഹാരമാകും. വരണ്ട ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഗ്ലിസറിൻ സഹായകമാകും.
  • അൽപം ഗ്ലിസറിനെടുത്ത് അതിൽ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകൾ ഇട്ട് വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. രാവിലെ ഉണരുമ്പോൾ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
  • രാത്രി കിടക്കുന്നതിന് മുൻപ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമാസമം ചേർത്ത് ചുണ്ടുകളിൽ പുരട്ടുക. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം ലഭിക്കാൻ സഹായിക്കും.
  • ഗ്ലിസറിനും തേനും നാരങ്ങാ നീരും ചേർത്ത് ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിന് നിറവും ഭംഗിയും ലഭിക്കാൻ സഹായിക്കും.

 

English Summary : tips to protect your lipsRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter