ACS Technology

News

ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെ 

Lifestyle

ഭംഗിയുള്ള കാൽപാദങ്ങൾ ആഗ്രഹിക്കാത്തവരില്ല. ഉപ്പൂറ്റി വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസം കെടുത്താറുണ്ട്. കാലിനടിയിലെ ചർമ്മത്തിന് കട്ടി കൂടുന്നതും ഈർപ്പം കുറയുന്നതുമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നതിന് കാരണം. ഇവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. 

ഓട്‌സ്

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ഏറ്റവും നല്ല പരിഹാരമാണ് ഓട്സ്. കിടക്കുന്നതിന് മുൻപ് രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചത് പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറിൽ തടയാൻ സഹായിക്കും.

പഞ്ചസാര
പഞ്ചസാര പാദങ്ങളിൽ പുരട്ടുന്നത് പാദങ്ങൾ കൂടുതൽ സോഫ്റ്റാകാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പഞ്ചസാര ഉപ്പൂറ്റിയിൽ പുരട്ടുന്നതാണ് ഉത്തമം. 

നാരങ്ങ
ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ കുറച്ചുനേരം പാദങ്ങൾ മുക്കിവയ്ക്കുന്നും പിന്നീട് പാദങ്ങളിൽ ചെരുനാരങ്ങനീര് പുരട്ടി ഉരച്ചു കഴുകുന്നതും വളരെ ഉത്തമമാണ് ഇത് കാലിന്റെ ഉപ്പൂറ്റി വിള്ളൽ മാറുകയും പാദങ്ങൾക്ക് ഭംഗി ലഭിക്കുന്നതിനും സഹായകരമാണ്. 

കറ്റാർവാഴ
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ജെൽ പാദങ്ങളിൽ പുരട്ടുന്നത് വിണ്ടുകീറുന്നത് തടയുക മാത്രമല്ല ചർമ്മം കൂടുതൽ മൃദുലമാകാനും സഹായിക്കും. 

English Summary : tips to remove cracked heels at home



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter