ACS Technology

News

ടോക്യോ ഒളിമ്പിക്സ് : അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്

Sports

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്.അമ്പെയ്ത്ത് യോഗ്യതാ ഘട്ടത്തിൽ കൊറിയൻ ആധിപത്യമാണ് കണ്ടത്. ആദ്യ മൂന്ന് സ്ഥാനങ്ങളും കൊറിയൻ താരങ്ങൾ കയ്യടക്കി.

663 പോയിൻ്റോടെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ൽ 663 പോയിൻ്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തിൽ ഭൂട്ടാൻ താരം കർമയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗിൽ 191ആം സ്ഥാനത്ത് നിൽക്കുന്ന കർമക്കെതിരെ ദീപികക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം, ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ആൻ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 പോയിൻ്റോടെ ലോക റെക്കോർഡ് സ്വന്തമാക്കി യോഗ്യതാ ഘട്ടത്തിൽ ഒന്നാമതാണ് ആൻ സാൻ ഫിനിഷ് ചെയ്തത്. 

English Summary : tokyo olympics archer deepika kumari finish 9th



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter